Image

കനൽ: കവിത, ഷാമിനി

Published on 18 April, 2021
  കനൽ: കവിത, ഷാമിനി
നിഴലായി നിലാവായി, കൂടെയുള്ളതു 
ഒന്നുമാത്രം തിരികെ വരാത്ത കൊഴിഞ്ഞ 
ദിനങ്ങളും,
പിന്തുടർന്ന വീഥികളും,.
കണ്ണിണകൾ തുടിച്ചപ്പോഴൊക്കെ
അറിയാതെ നിറഞ്ഞ നിൻ
അശ്രുക്കൾ നിന്റെ ഏകാന്തമാം "എഴുത്തു-
 പുരയിൽ "വീണു -ചിതറി.....

നിന്നിലെ ചൂടും നിൻ- പുഞ്ചിരിയും എല്ലാം -
എന്നിലേക്കൊഴുകി,
നമ്മുടെ വഴിയിൽ ചില,
സമയത്തു കൂർത്ത മുള്ളുകൾ വീണു
 തറക്കുമ്പോൾ എന്റെ....
കണ്ണുകളിലെ എരിയുന്ന
"കനൽ "നീ വായിച്ചറിഞ്ഞിരുന്നു,
ഒറ്റയ്ക്കു പാടുന്ന കുയിലിന്റെ
 തൂവലുകളിൽ,
നിന്നാദ്രമാം വിരലുകൾ
തഴുകിയപ്പോൾ ഭംഗി
കൂടിയോ!!

നമ്മൾ തിന്നുതീർത്ത അഗ്നി വഴികളിൽ
  ശാപ -
ചങ്ങലകൾ ഉണ്ടായിരുന്നു,
ഒന്നിച്ചു ദൈവാലയത്തിൽ
കൈകോർത്തതും
ചാരുബെഞ്ചിന്റെ ഓരത്തു
നിന്നരുകിൽ മൗനമായി
ഇരുന്നതും ആ  നല്ല നാളുകൾ
 അറിയാതെവന്നുചേർന്നതും എല്ലാം
നിന്റെ സ്വപ്‌നങ്ങൾ ആയിരുന്നു....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക