-->

VARTHA

'തെരഞ്ഞെടുപ്പ് സമയത്ത് വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുത'; സന്ദീപ് വാര്യര്‍

Published

on

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളുടെ മുമ്ബില്‍ വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുതയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച്‌ പൂരം നടത്തണമെന്ന് ആവശ്യപ്പെടുകയാണ് സന്ദീപ് വാര്യര്‍.

 ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

'തൃശൂര്‍ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡിഎംഒ അടക്കമുള്ള ചിലര്‍ കുപ്രചരണങ്ങളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളുടെ മുമ്ബില്‍ വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുതയാണ്. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച്‌ പൂരം നടത്താന്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ തയ്യാറായിട്ടും എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ഡിഎംഒ ശ്രമിക്കുന്നത്. അതിനായി പരിഭ്രാന്തി പരത്താനുള്ള വീഡിയോ സന്ദേശങ്ങളടക്കം പ്രചരിപ്പിക്കുന്നുണ്ട്. ഇലക്ഷന്‍ സമയത്ത് ബഹുമാന്യയായ ഡിഎംഒ എന്തേ മിണ്ടാതിരുന്നൂ ? തൃശൂരില്‍ പൂരത്തിന് മുമ്ബ് തന്നെ കൊവിഡ് വ്യാപനമുണ്ടായെങ്കില്‍ ഇലക്ഷന്‍ കാലത്ത് ഉത്തരവാദിത്വം മറന്ന മാഡം തന്നെയല്ലേ ഉത്തരവാദി ?

യുക്തിസഹമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കോളൂ . എന്നാല്‍ പൂരം നടത്തിപ്പും ആചാരങ്ങളും അട്ടിമറിക്കാന്‍ വേണ്ടിയുള്ള അപ്രായോഗികമായ കടുംപിടുത്തം അരുത്. പൂരത്തിലെ പ്രധാന ഭാഗമായ ആനകളുടെ എഴുന്നള്ളിപ്പിന് വിഘാതമായേക്കാവുന്ന തരത്തിലുള്ള നിബന്ധനകള്‍ പിന്‍വലിക്കണം. ആനക്കാരില്‍ സിംപ്‌റ്റമാറ്റിക് ആയവര്‍ക്ക് മാത്രമായി പരിശോധന നടത്താം. എന്നാല്‍ എല്ലാവരെയും പരിശോധിക്കും എന്ന കടുംപിടുത്തം വന്നതോടെ ആനകള്‍ മുടങ്ങുന്ന അവസ്ഥയുണ്ട്. ഇത് പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും . ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പൂരത്തിനെത്താം എന്ന ആദ്യ ജി.ഒ പ്രകാരം തന്നെ ജനങ്ങളെ പ്രവേശിപ്പിക്കണം. രണ്ടാം ഡോസിന് സമയമായിട്ടില്ലാത്തതിനാല്‍ ഭൂരിഭാഗം പേരെയും തടയുന്ന അവസ്ഥ ഉണ്ടാക്കരുത്.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എന്‍ട്രി പോയിന്റുകള്‍ വഴി കടത്തിവിടാനാണ് പോലീസ് തയ്യാറാവേണ്ടത്. ആയിരക്കണക്കിന് പേര്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് ജാഗ്രത സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം എന്നതൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചുള്ള നിബന്ധനകളാണ്. അങ്ങേയറ്റം ജാഗ്രതയോടെ, കൊവിഡ് നിബന്ധനകള്‍ പാലിച്ച്‌ പൂരം നടത്താന്‍ തയ്യാറായ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങളെയും ഘടകപൂരക്കമ്മിറ്റികളെയും അഭിനന്ദിക്കുന്നു. തൃശൂര്‍ പൂരത്തിന് മാത്രമായി അപ്രായോഗികമായ നിബന്ധനകള്‍ കൊണ്ടുവന്ന് പൂരത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുന്നു. തൃശൂര്‍ പൂരം ടി.വിയിലെങ്കിലും ലോകം മുഴുവന്‍ കാണാനുള്ള സാധ്യതകളെ ഇല്ലാതാക്കരുത്. കൊവിഡ് ടെസ്റ്റ് നടത്തി സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ പൂരം നടക്കണം'.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീടുകളില്‍ എത്തി വാക്സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം

സെന്‍ട്രല്‍ വിസ്തയുടെ പണമുണ്ടെങ്കില്‍ 62 കോടി വാക്സിന്‍ വാങ്ങാം; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

ജോസ് ജെ കാട്ടൂര്‍ ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

പോലീസിനൊപ്പം വാഹനപരിശോധന: ഒരു സന്നദ്ധ സംഘടനയ്ക്കും അത്തരം അനുമതി ഇല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും താല്കാലികമായി നിയമിക്കും

ബിഹാറില്‍ കോവിഡ് വ്യാപനത്തിനിടെ ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തി; പരിഭ്രാന്തരായി ജനം

കോവിഡ് കുറയ്ക്കാന്‍ പപ്പായ നീര്; സനല്‍കുമാര്‍ ശശിധരനെതിരേ പരാതി

ടാങ്കര്‍ ഡ്രൈവര്‍ക്ക് വഴി തെറ്റി, ഓക്സിജന്‍ എത്താന്‍ വൈകി; ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

നടന്‍ മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

കണ്ണൂര്‍,എറണാകുളം,തിരുവനന്തപുരം ജില്ലകളില്‍ രോഗവ്യാപനം കൂടുതല്‍: മുഖ്യമന്ത്രി

കേരളത്തില്‍ 27,487 പേര്‍ക്ക് കൂടി കോവിഡ്, 65 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56

80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്‍ജന്‍ മരിച്ചു, ഡല്‍ഹിയില്‍ സ്ഥിതി അതിരൂക്ഷം

ഗള്‍ഫില്‍ മലയാളി യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്ബിക് ജേതാവ് സുശീല്‍ കുമാറിനെതിരേ ലുക്കൗട്ട് നോട്ടീസ്

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി കൂട്ടബലാത്സംഗത്തിനിരയായ 26കാരി കോവിഡ് ബാധിച്ച്‌ മരിച്ചു

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രികെറ്റ് കളിച്ച യുവാക്കള്‍ക്ക് 'പണി'കൊടുത്ത് പൊലീസ്

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; വിജ്ഞാപനമിറങ്ങി

ജനറല്‍ വാര്‍ഡ് 2645 രൂപ, ഐസിയു 7800; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

കൊവിഡ് ചികില്‍സ: കത്തോലിക്ക സഭ ആശുപത്രികള്‍ മിനിമം ഫീസ് മാത്രമെ ഈടാക്കാവുവെന്ന് കെസിബിസി

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌, എട്ട് മാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു

സ്റ്റാലിന്റെ സെക്രട്ടറിയായി പാലാ സ്വദേശി അനു ജോര്‍ജ്; ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സുഹൃത്ത്

പുതുച്ചേരി മുഖ്യമന്ത്രിയ്ക്ക് കോവിഡ്; സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത 40ഓളം പേര്‍ ക്വാറന്റൈനില്‍

16 പ്രൊഫസര്‍മാര്‍ 20 ദിവസത്തിനിടെ മരിച്ചു; അലിഗഡിലെ കൊവിഡ് വ്യാപനം പരിശോധിക്കണമെന്ന് ഐ സി എം ആറിനോട് വി സി

അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; ഹിമന്ത് ബിശ്വ ശര്‍മ്മ 15ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച്‌ മരിച്ചു

മന്ത്രിസഭയില്‍ രണ്ടു സീറ്റുകള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി

View More