Image

ഇനി കാണാന്‍ പോകുന്നത് കോവിഡിന്റെ പൊടിപൂരം: ജേക്കബ് പുന്നൂസ്

Published on 18 April, 2021
ഇനി കാണാന്‍ പോകുന്നത് കോവിഡിന്റെ പൊടിപൂരം: ജേക്കബ് പുന്നൂസ്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പൂരങ്ങളും മേളങ്ങളും പെരുന്നാളുകളും പോലുള്ള പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്. എല്ലാം പഴയതുപോലെയാകും എന്ന അബദ്ധ പ്രതീക്ഷ നാം വെച്ചു പുലര്‍ത്തുന്നു എന്നും ജേക്കബ് പുന്നൂസ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ദിവസം മാത്രം രണ്ടര ലക്ഷം. ആദ്യ രണ്ടര ലക്ഷംഎത്താന്‍ 2020 january 30 മുതല്‍ നാലുമാസമെടുത്തു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ ഒരു ദിവസം രണ്ടര ലക്ഷം. കേരളത്തില്‍ മാത്രം 14000 കേസുകള്‍. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരള നിരക്ക്. അടുത്ത രണ്ടാഴ്ച അതിരൂക്ഷവ്യാപനമോ?

ഒരു വര്‍ഷത്തിലധികം സമയം കിട്ടിയിട്ടും കോവിഡിനെ പ്രതിരോധിച്ചു ജീവിത ശൈലി മാറ്റാന്‍ നമുക്ക് കഴിഞ്ഞില്ല. എല്ലാം പഴയതുപോലെയാകും എന്ന അബദ്ധ പ്രതീക്ഷ നാം വെച്ചു പുലര്‍ത്തുന്നു. കോവിഡിനെ പിടിച്ചുകെട്ടും, അടച്ചിട്ടു പൂട്ടും എന്നൊക്കെ നമ്മള്‍ വ്യാമോഹിക്കുന്നു. ജീവിത ശൈലി മാറി വ്യാപക വാക്‌സിനേഷന്‍ വര്‍ധിപ്പിച്ചു icu സൗകര്യങ്ങളും ഓക്സിജന്‍ ഉം സുലഭമാക്കിയുമേ നമുക്ക് നിലനില്‍പ്പുള്ളൂ. പൂരങ്ങളും മേളങ്ങളും പെരുന്നാളുകളും മത്സരിച്ചാഘോഷിച്ചാല്‍, കാണാന്‍ പോകുന്നത് കോവിഡിന്റെ പൊടിപൂരം! സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക