Image

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

Published on 18 April, 2021
ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം
കോട്ടയം : ജി.രമണിയമ്മാൾ രചിച്ച ഗ്രഹണം നോവലിന്റെ പ്രകാശന കർമ്മം 19-4-2021 തിങ്കളാഴ്ച രാവിലെ 10 .30- ന് കോട്ടയം പ്രസ് ക്ളബ് ഹാളിൽ സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണറും കാസർകോട് ജില്ലാ ജഡ്ജിയുമായ എസ്.എച്ച്. പഞ്ചാപകേശൻ നിർവ്വഹിക്കും. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ , ഡോ. റോസമ്മ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങും. 

അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാർ ആശംസയർപ്പിക്കും. നോവലിസ്റ്റ് ജി.രമണിയമ്മാൾ കൃതജ്ഞതയും മറുപടിപ്രസംഗവും നടത്തും.

ഗ്രഹണം വിപ്ലവാത്മകമായ ഒരു കൃതിയല്ല. ഭാഷകൊണ്ട് വായനക്കാരെ ചുറ്റിക്കറക്കുന്നുമില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്ന് കാണിച്ചു തരുന്നു. ഇരുൾമൂടിയ അനുഭവങ്ങളിലൂടെയുള്ള നീണ്ട കടന്നുപോകലിനുശേഷം ബാക്കിയാകുന്നവർ വെളിച്ചം കണ്ടെത്തുന്ന കഥ. നഗരനടുവിലുള്ള വീടുകളിൽപോലും ദുരൂഹമായും ഒറ്റപ്പെടലിന്റെ തീക്ഷ്ണതയിലും മനുഷ്യർ മരിക്കുകയും ജീവിക്കുകയും ചെയ്യുന്ന വാർത്തകൾ പുറത്തു വരാറുണ്ട് ; ഇക്കാലത്തും. അതുകൊണ്ട് ഇതിലെ കഥയും നടക്കാവുന്നതു തന്നെ. തലസ്ഥാന നഗരിയിലാണ് ഈ നോവൽ പരിസരങ്ങൾ കണ്ടെത്തിയിട്ടുള്ളത്.  
ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക