Image

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

Published on 17 April, 2021
ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

"ബാലഹനുമാന്‍ " പരമ്പര വീര ഹനുമാന്റെ ഇതിഹാസ കഥയല്ല മറിച്ച്
ഭൂമിയിലെ എല്ലാ സൃഷ്ടികളെയും ദൈവം സംരക്ഷിക്കുന്നു എന്ന
വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഒരുക്കിയിരിക്കുന്നത് . അദൃശ്യനായ
ഹനുമാന്‍ മൂന്ന് ചെറിയ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും
അവരുടെ സങ്കടങ്ങള്‍ അറിയുകയും ചെയ്യുന്നു. ഈ മൂന്ന് കുട്ടികളെയും അവര്‍
അറിയാതെ വീഴുന്ന അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ബാലഹനുമാന്‍ തന്റെ
വാലും ഗദയും ഉപയോഗിച്ച് അത്ഭുതങ്ങള്‍ ചെയ്യുന്നു, ഇത് കുട്ടികളെ
സന്തോഷിപ്പിക്കുകയും അവരെ കൂട്ടുകാര്‍ക്കിടയില്‍ നായകന്മാരാക്കുകയും
ചെയ്യുന്നു. സമൂഹത്തിലെ ദുഷ്ടശക്തികള്‍ക്കെതിരെ ഹനുമാന്‍ പ്രതികരിക്കുന്നു.
ദു:ഖിതര്‍ക്കും പീഡിതര്‍ക്കും ആശ്വാസവും സന്തോഷവും നല്‍കി കഥ
പുരോഗമിക്കുന്നു .

"ബാലഹനുമാന്‍ " ഏഷ്യാനെറ്റില്‍ ഏപ്രില്‍ 19 മുതല്‍ തിങ്കള്‍ മുതല്‍ ശനി
വരെ വൈകുന്നേരം 6.30 നു സംപ്രേക്ഷണം ചെയ്യുന്നു






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക