Image

ശാന്തികൃഷ്ണ മുഖ്യകഥാപാത്രമാകുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' 23 ന് തീയേറ്ററുകളില്‍

Published on 17 April, 2021
ശാന്തികൃഷ്ണ മുഖ്യകഥാപാത്രമാകുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍'  23 ന് തീയേറ്ററുകളില്‍
പക്വതയില്ലാത്ത പ്രായത്തില്‍ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ .......അതിന്റെ സങ്കീര്‍ണ്ണതകള്‍ ഒരു വശത്ത് . സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാര്‍ത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാര്‍ഹികാന്തരീക്ഷം മറുവശത്ത് ! നിഷ്‌ക്കളങ്കരായ ജനങ്ങള്‍ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാര്‍ന്ന ദൃശ്യാവിഷ്‌ക്കാരത്തോടൊപ്പം ഈ രണ്ട് കുടുംബങ്ങളും നല്‍കുന്ന സന്ദേശം ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ എത്രത്തോളം പ്രസക്തമാണന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍.

കുമാര്‍ നന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ , ഭഗത് മാനുവല്‍ , ആനന്ദ് സൂര്യ, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍ , ശശി കലിംഗ, മുരളി, പ്രജുഷ, എന്നിവര്‍ അഭിനയിക്കുന്നു

നിര്‍മ്മാണം: വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം: അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ്: ശ്രീനിവാസ് കൃഷ്ണ, ഗാനരചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍, സുഗുണന്‍ ചൂര്‍ണിക്കര, സംഗീതം: എം കെ അര്‍ജുനന്‍ , റാം മോഹന്‍ , രാജീവ് ശിവ, ആലാപനം: വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യന്‍, ബേബി പ്രാര്‍ത്ഥന രതീഷ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പാപ്പച്ചന്‍ ധനുവച്ചപുരീ, ചമയം: പുനലൂര്‍ രവി, വസ്ത്രാലങ്കാരം: പി ആര്‍ ഓ അജയ് തുണ്ടത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക