Image

സംസ്ഥാനത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്ന് ആരോഗ്യമന്ത്രി

Published on 17 April, 2021
സംസ്ഥാനത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വാക്‌സിനുകള്‍ ആവിശ്യമുണ്ടെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിലവില്‍ അഞ്ചര ലക്ഷം വാക്‌സിനുകളാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. 50 ലക്ഷം ഡോസ് വാക്‌സിനുകാണ് സംസ്ഥാനത്തിന് ആവശ്യം. 

നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഓക്‌സിജന്‍ കൂടുതല്‍ വേണ്ടിവരും. ഇക്കാര്യവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചാലും പ്രതിരോധം തീര്‍ക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ ഒരു കോടി 39 ലക്ഷം കൊവിഡ് പരിശോധന നടന്നിട്ടുണ്ട്. ടെസ്റ്റ് ഇനിയും വര്‍ധിപ്പിക്കും. സംസ്ഥാനത്തെ കൊവിഡ് വര്‍ധന ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ കേരളത്തില്‍ കൊവിഡ് മരണ നിരക്ക് ഉയര്‍ന്നിട്ടില്ല. എല്ലാവകുപ്പുകളും ഏകോപിപ്പിച്ചുള്ള വര്‍ക്ക് നടക്കുന്നുണ്ട്.

വാക്‌സിനേഷനിലും കേരളം മുന്നിലാണ്. കേന്ദ്രം നല്‍കിയ വാക്‌സിനുകള്‍ സംസ്ഥാനം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗം കുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക