Image

ചെ​ങ്കോ​ട്ട സം​ഘ​ര്‍​ഷം; ന​ട​ന്‍ ദീ​പ് സി​ദ്ധു​വി​ന് ജാ​മ്യം

Published on 17 April, 2021
ചെ​ങ്കോ​ട്ട സം​ഘ​ര്‍​ഷം; ന​ട​ന്‍ ദീ​പ് സി​ദ്ധു​വി​ന് ജാ​മ്യം
ന്യൂ​ഡ​ല്‍​ഹി: ചെ​ങ്കോ​ട്ട സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ന​ട​ന്‍ ദീ​പ് സി​ദ്ധു​വി​ന് ജാ​മ്യം. ഡ​ല്‍​ഹി​യി​ലെ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പാ​സ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്ക​ണം, മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ് ചെ​യ്യ​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം.

റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​ണ് ദീ​പ് സി​ദ്ധു​വി​നാ​യി പോ​ലീ​സ് വ​ല​വി​രി​ച്ച​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ സി​ദ്ധു​വി​നെ പി​ടി​കൂ​ട​ന്ന​തി​നാ​യി പോ​ലീ​സ് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് സി​ദ്ധു​വി​നെ പി​ടി​കൂ​ടി​യ​ത്.

ചെ​ങ്കോ​ട്ട സം​ഘ​ര്‍​ഷ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ സി​ദ്ധു​വാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക