Image

പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെക്കൊണ്ട് തിരികെ വാരിച്ച് വണ്ടന്‍മേട് പഞ്ചായത്ത്

Published on 16 April, 2021
പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെക്കൊണ്ട് തിരികെ വാരിച്ച് വണ്ടന്‍മേട് പഞ്ചായത്ത്


വണ്ടന്‍മേട് (ഇടുക്കി): പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരേ ശക്തമായ നടപടിയുമായി വണ്ടന്‍മേട് പഞ്ചായത്ത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ച് പിഴയും ഈടാക്കി. റോഡില്‍ വീട്ടിലെ മാലിന്യം തള്ളിയ ബിനു മറ്റപ്പള്ളി, ജെയ്സണ്‍ എന്നിവരെക്കൊണ്ടാണ് പഞ്ചായത്ത് അധികൃതര്‍ തിരികെ വാരിച്ചത്. 

ബിനുവിന്റെ പക്കല്‍നിന്ന് 20,000 രൂപയും ജെയ്‌സണില്‍നിന്ന് 10,000 രൂപയും പിഴ ഈടാക്കി. കഴിഞ്ഞ ദിവസം 50,000 രൂപയോളം പിഴയീടാക്കിയിരുന്നു. മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി അജി കെ. തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റോയിമോന്‍ ടി. ചാക്കോ, റോയി കെ. അലേഷ്, ഷോബിന്‍ റെജി, പി.എസ്. സോനു, ബെജി, ഷിനു എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക