Image

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

Published on 16 April, 2021
ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍ ഡിസി: വ്യാഴാഴ്ച രാത്രി ഇന്ത്യാനപോളീസിലെ ഫെഡക്‌സ് കേന്ദ്രത്തിൽ   നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഏതാനും  പേര്‍ക്ക് പരിക്കേറ്റു.  ആക്രമി ജീവനൊടുക്കിയതായി പോലിസ് അറിയിച്ചു. 

ഫെഡക്‌സ്  ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.ഗുരുതര പരിക്കേറ്റ ഒരാള്‍ ഉള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റ് രണ്ടുപേരെ സംഭവസ്ഥലത്ത് ചികില്‍സ നല്‍കി വിട്ടയച്ചു. പോലിസുകാര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്. 

അക്രമി പാർക്കിംഗ് ലോട്ടിൽ വച്ച് തന്നെ വെടിവയ്ക്കാനാരംഭിച്ചു. തുടർന്ന് കെട്ടിടത്തിനുള്ളിൽ കയറിയും വെടിവയ്പ് തുടർന്നു 

വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പോലിസ് വ്യക്തമാക്കി.  

Join WhatsApp News
CID Mooosa 2021-04-16 16:00:39
what a tragedies one after another in this country especially shootings only after four months since the new administration in white house.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക