Image

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

Published on 16 April, 2021
ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം
പ്രമുഖ മാധ്യമ പ്രവർത്തകൻ ജോൺ  ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാര്ഥിയാക്കാനുള്ള സി.പി.എം. തീരുമാനത്തിന് പരക്കെ സ്വാഗതം. യോഗ്യതയും അര്ഹതയുമുള്ള ഇത്തരം നേതാക്കളാണ് രാജ്യസഭയിലെത്തേണ്ടതെന്നും അത് സംസ്ഥാനത്തിന് മൊത്തം ഗുണം ചെയ്യുമെന്നും എല്ലാവരും  ചൂണ്ടിക്കാട്ടുന്നു.

പത്രപ്രവർത്തകനെന്ന നിലയിൽ ദൽഹി തട്ടകമായിരുന്ന ബ്രിട്ടാസ്, ജെ.എൻ.യു.വിലെ അക്കാദമിക്ക് പാരമ്പര്യത്തിനും ഉടമയാണ്. ഹിന്ദിക്ക് പുറമെ ഗുജറാത്തി കൂടി അനായാസം വഴങ്ങുന്ന ഒരാൾ. പഞ്ചാബിയും അറിയാം.

വ്യക്തമായ കാഴ്ചപ്പാടുകളാണ് കൈരളി ടിവി , ഏഷ്യാനെറ്റ്  എന്നിവയുടെ തലപ്പത്തു പ്രവർത്തിക്കാൻ ബ്രിട്ടാസിനെ പ്രാപ്തനാക്കിയത്. കേരള രാഷ്ട്രീയം മാറ്റി മറിച്ച  രണ്ട് തല വാചകങ്ങൾ ബ്രിട്ടാസിന്റെ സൃഷ്ടി ആയിരുന്നു. 2016 -ലെ ഇലക്ഷനിൽ ഇടതു മുന്നണി ഉപയോഗിച്ച 'എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും' എന്നതും ഈ തെരെഞ്ഞെടുപ്പിലെ 'ഉറപ്പാണ് എൽഡി.എഫ്' എന്നതും. എല്‍ഡിഎഫ് പ്രചാരണത്തിന്റെ അണിയറയിലും ചുക്കാന്‍ പിടിച്ചത് ബ്രിട്ടാസായിരുന്നു.

അമേരിക്കൻ മലയാളികളുടെ സുഹൃത്തായ ബ്രിട്ടാസ് ഇന്ത്യ പ്രസ് ക്ലബിന്റെ ഏറ്റവും വലിയ  പുരസ്കാരം മാധ്യമരത്ന  അവാർഡ് നേടിയിട്ടുണ്ട്. ഫോമാ അടക്കം വിവിധ സംഘടനകളുടെ സമ്മേളനങ്ങളിൽ താരപ്രഭ പകർന്നവരിൽ ഒരാൾ.
 
പിണറായി ഭരണത്തിൽ നല്ല തീരുമാനങ്ങളായ  ഗെയിൽ, ദേശീയപാത, മികച്ച വിദ്യാഭ്യാസം, പെൻഷൻ, വൊറോളജി ഇൻസ്റ്റിറ്റ്യൂട്ട്, തുടങ്ങിയവ സഫലമാകാൻ മാധ്യമ ഉപദേഷ്ടാവ് എന്ന നിലയിൽ ബ്രിട്ടാസിന്റെ പങ്കു സുപ്രധാനമാണ്.  യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഉപദേഷ്ടാവായി പ്രവർത്തിക്കുന്നതും.

ദേശാഭിമാനി കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തരില്‍ പ്രമുഖനാണ്. ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരിക്കെയാണു ബ്രിട്ടാസ് കൈരളി ചാനലിന്റെ എംഡിയായി നിയമിതനാകുന്നത്. പിന്നീട് അദ്ദേഹം സ്റാര്‍ ടിവി ശൃംഖലയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ഗ്ളോബലിന്റെ ബിസിനസ് ഹെഡ് ആയി പ്രവര്‍ത്തിച്ചു. പക്ഷേ പിന്നീട്, അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ബ്രിട്ടാസ് കൈരളിയില്‍ തിരികെ എത്തി. ഇതിനു പിന്നാലെയാണ് ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചത്.

ഇ-മലയാളിയിൽ അദ്ദേഹം എഴുതുന്ന ലേഖനങ്ങൾ പരക്കെ വായിക്കപ്പെടുന്നു. കൈരളി ടിവി യു.എസ് ഡയറക്ടർ ജോസ് കാടാപ്പുറത്തിനോടുള്ള സൗഹൃദം ഇ-മലയാളി സാരഥികളോടും അദ്ദേഹം പ്രകടിപ്പിക്കുന്നതിൽ അഭിമാനമുണ്ട്.

ബ്രിട്ടാസിന്റെ ലേഖനങ്ങൾ കാണുക  https://emalayalee.com/writer/86
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക