Image

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

സലിം : ഫോമാ ന്യൂസ് ടീം Published on 16 April, 2021
ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സാമാജികരെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ 6ന് നടന്നു. 74 .2 ശതമാനം സമ്മതിദായകര്‍ പങ്കെടുത്ത, ആവേശകരമായി നടന്ന പോരാട്ടത്തില്‍  140 നിയമ സഭാ മണ്ഡലങ്ങളിലായി    957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. തുടര്‍ഭരണം അഭ്യര്‍ത്ഥിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും,ഭരണമാറ്റം ആവശ്യപ്പെട്ടും, ഭരണം പിടിച്ചെടുക്കാനും ഐക്യ ജനാധിപത്യ മുന്നണിയും, ഇരുമുന്നണികളുടെയും ദൗര്‍ബല്യവും, പോരായ്മകളും മുതലാക്കി നേട്ടങ്ങള്‍ കൊയ്യാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയും കച്ചമുറുക്കി അംഗത്തിനറങ്ങിയ കേരള തെരെഞ്ഞെടുപ്പ് പോരാട്ടത്തെ എല്ലാവരും വളരെ ആകാക്ഷയോടെയാണ് നോക്കി കാണുന്നത്.

മൂന്ന് മുന്നണികളുടെയും അഭിപ്രായങ്ങളും ജയപരാജയ സാദ്ധ്യതകള്‍  അറിയാനും,  തെരെഞ്ഞെടുപ്പാനന്തര കേരളം എന്തായിരിക്കുമെന്ന് കേള്‍ക്കാനും ഫോമാ രാഷ്ട്രീയ സമിതിയുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുപ്പാനന്തര ജയപരാജയങ്ങളെ വിലയിരുത്താനായി നടത്തുന്ന രാഷ്ട്രീയ സംവാദം ഇന്ന് വൈകിട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 8.30 നു നടക്കുന്നു.

സംവാദത്തില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി കായംകുളം എം.എല്‍.എ അഡ്വ: പ്രതിഭ, ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ചു പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്,  ഭാരതീയ ജനാധിപത്യ പാര്‍ട്ടിക്കായി രാഷ്ട്രീയകാര്യ വക്താവ്  ശ്രീ ബി.രാധാകൃഷ്ണ മേനോന്‍ എന്നിവരും സംബന്ധിക്കും. ജോര്‍ജ്ജ് എബ്രഹാം , ഇ.എം.സ്റ്റീഫന്‍, സുരേഷ് നായര്‍ എന്നിവരുടെ പാനലായിരിക്കും സംവാദത്തെ നയിക്കുക. അരൂര്‍ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും, പ്രസിദ്ധ ഗായികയുമായ ശ്രീമതി ദലീമ ജോജോ സംവാദത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.

തെരെഞ്ഞെടുപ്പാനന്തര കേരള രാഷ്ട്രീയ ഭാവിയെ കുറിച്ചും, മുന്നണികളുടെ വിലയിരുത്തലുകളും ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ പോകുന്ന സംവാദത്തില്‍ എല്ലാ രാഷ്ട്രീയ പ്രബുദ്ധരായവരും താഴെ കാണുന്ന സൂം ലിങ്കില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ രാഷ്ട്രീയ കാര്യ സമതി ചെയര്‍മാന്‍  സജി കരിമ്പന്നൂര്‍,

ഭാരവാഹികളായ  എ.സി.ജോര്‍ജ്ജ്, ഷിബു പിള്ള, സ്‌കറിയ കല്ലറക്കല്‍, ലോണാ എബ്രാഹാം, പോള്‍  ഇഗ്നേഷ്യസ്, ആന്റോ കവലക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .

സൂം മീറ്റിംഗ് ഐ.ഡി.: 958 035 372 53

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്
Join WhatsApp News
മത്തായി, രാഷ്ട്രീയ നിരീക്ഷകൻ 2021-04-16 18:04:57
ഫോമാ എന്നത്, 501C സ്റ്റാറ്റസിൽ, ഉള്ള നോൺ പാർട്ടിസൺ, നോൺ പൊളിറ്റിക്കൽ (Nonpartison, Non-political) സംഘടന ആണല്ലോ, ആ നിലയിൽ ഇതിൽ ചുമ്മാ ബ്ലാ ബ്ലാ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പൊളിറ്റിക്കൽ സംവാദങ്ങൾ സംഘടിപ്പിക്കുന്നത് ശരിയല്ല. എന്തിന് മറ്റു പൊളിറ്റിക്കൽ സംഘടനകളും മീഡിയകളും സംഘടിപ്പിക്കുന്ന രീതി കോപ്പിയടിച്ച ഇത്തരം വിശകലന സംവാദങ്ങൾ സംഘടിപ്പിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കുക. ഏതായാലും ഫോക്കാനക്കും ഒത്തിരി വീക്നെസ് ഉണ്ടായാലും, ഇത്തരം വേണ്ടാത്ത, നിയമ വിരുദ്ധമായ സാഹസത്തിലേക്ക് ഫൊക്കാനാ എടുത്തു ചാടാത്തതു ബുദ്ധിപരം ആണ്. ഫൊക്കാനക്കു സ്തുതി അഭിനന്ദനം. സാധാരണഗതിയിൽ ഫൊക്കാനയും ഫോമയും തിരിച്ചും മറിച്ചും പരസ്പരം കോപ്പിയടി പതിവായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക