Image

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

Published on 16 April, 2021
പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി
ബോട്സ്വാനയിൽ ഞങ്ങളുടെ വീടിനു മുൻപിലായി നല്ല തണൽ തരുന്ന ഒരു പേരറിയാത്ത കാട്ടുമരം തലയുയർത്തി വീട്ടുമുറ്റം മുഴുവൻ പൂക്കൾ വിതറി നിന്നിരുന്നു .നമ്മുടെ നാട്ടിൽ കാണാത്ത തരം പല പക്ഷികളും ആ മരത്തിൽ വന്നിരുന്നു .ആ മരത്തിനടിയിൽ തുടർച്ചയായ നാല് ദിവസങ്ങളിൽ ഒരു കിളിക്കൂടിൻ്റെഅവശിഷ്ടങ്ങൾ കണ്ട്ഞാൻ അനിയത്തിയുടെ മകനോട് കാര്യമന്വേഷിച്ചു .

"വെല്ല ക്യാറ്റ്സും ചെയ്തതാവും  എപ്പോഴും ഉരു ബ്ലാക്ക് ക്യാറ്റ് അതിൻ്റെ മുഖളിൽ കാണാറുണ്ട്"

അവൻ അത്ര നല്ലതല്ലാത്ത മലയാളത്തിൽ പറഞ്ഞു:

ഞാൻ അവൻ്റെ മറുപടിയിൽ തൃപ്തയായി

പക്ഷേ ...
പിന്നെയും തുടർന്ന ഈ കാഴ്ച എന്നെ അലട്ടി
ഞാൻ അനിയത്തിയോട് കാര്യം അന്വേഷിച്ചു .
  '   അപ്പോഴാണ്  സംഭവത്തിൻ്റെചുരുളഴിയുന്നത്
ആ മരത്തിൽ ധാരാളം തവണ വന്നും പോയും ഇരുന്ന ഒരു തരം കിളികളെ ഞാൻ ശ്രദ്ധിച്ചിരുന്നു അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഒരു തരം തുന്നൽക്കാരൻ പക്ഷി (Weaver bird) ആണെന്നാണ് . ചില കൊമ്പുകളിൽ അവയുടെ കുടുകളും കണ്ടിരുന്നു . ഈ കിളികളുടെ കൂടാണത്രെ താഴെകിടക്കുന്നത് .ആൺകിളികൾ , ഇണചേരൽ കാലത്ത്  ഇഷ്ടപ്പെട്ട ഇണക്കിളികളുമൊത്ത് ഉല്ലസിച്ചു പറന്നു നടക്കും .

മുട്ടയിടൽക്കാലമാവുമ്പോഴേക്കും ആ ഉല്ലാസമൊക്കെ നഷ്ടപ്പെടും .പിന്നെ ആൺകിളികൾക്ക് രാപ്പകൽ പണിത്തിരക്കാണ് .എന്താണെന്നോ ? തൻ്റെ ഇണക്കുരിവിക്ക് മുട്ടയിട്ട് അടയിരിക്കാനുള്ള കൂടുണ്ടാക്കൽ .

"ഓ ... അതാണോ ഇത്ര വലിയ കാര്യം "

എന്ന് നിങ്ങൾ ചിന്തിച്ചാൽ തെറ്റി .

ഈ കൂടുണ്ടാക്കൽ ചില്ലറ മെനക്കേടൊന്നുമല്ല .കൂടു പണി തീർന്നാൽ പെൺ കുരുവി വന്ന് കൂട്  കണ്ട്ഇഷ്ടപ്പെടണം .എന്നാലെ കാര്യമുള്ളൂ . ഇനി അഥവാ കൂട് ഇഷ്ടമായില്ലെങ്കിലോ ? പെൺ കുരുവി ആ കൂട് കൊത്തിപ്പറിച്ച് താഴെയിടും. അങ്ങനെ അവൾക്ക് ഇഷ്ടപ്പെടും വരെ പാവം ആൺകിളി കൂടുണ്ടാക്കൽ തുടരും

ഇങ്ങനെ പെൺകളികൾ നശിപ്പിച്ച കുടുകളാണ് ഞാൻ ദിവസേന മരത്തിനടിയിൽ കണ്ടുകൊണ്ടിരുന്നത്.

നോക്കണേ .ഇത്തിരിപ്പോന്ന പെൺകിളിയുടെ ചെയ്ത്. ഒന്നോർത്താൽ പക്ഷേ വരാൻ പോകുന്ന കുഞ്ഞിനായുള്ള സുരക്ഷിതത്വം ഉറപ്പിക്കുന്ന മാതൃത്വം എന്നും പറയാം

എന്തായാലും പാവം ആൺകിളികൾ അല്ലെ ?

ഉം .. ഈ പെൺകിളികൾ ചില്ലറക്കാരികളല്ല അല്ലേ ?
പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക