Image

ടൊവിനോ തോമസിന് കോവിഡ്

Published on 15 April, 2021
ടൊവിനോ തോമസിന് കോവിഡ്
ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇപ്പോള്‍ ഐസൊലേഷനില്‍ ആണെന്നും ആരോഗ്യനില തൃപ്തികരമെന്നും താരം കുറിച്ചു. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇനിയുള്ള കുറച്ച്‌ ദിവസത്തേക്ക് ക്വാറന്റൈനില്‍ ആയിരിക്കുമെന്നും അഭിനയ രംഗത്തേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ടൊവിനോ സോഷ്യല്‍ മീഡിയയിലിലൂടെ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.

നിരവധി പേരാണ് താരത്തിന്റെ ആരോഗ്യ സ്ഥിതി പഴയതു പോലെ മടങ്ങി വരട്ടെ എന്ന് അറിയിച്ചു കൊണ്ട് താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം നവാ​ഗതനായ രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ്. മിന്നല്‍ മുരളി, കാണെക്കാണെ, നാരദന്‍, തള്ളുമല എന്നീ ചിത്രങ്ങള്‍ താരത്തിന്റെതായി  അണിയറയില്‍ ഒരുങ്ങുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക