Image

വിഷുദിനത്തില്‍ സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ പിഷാരടി

Published on 15 April, 2021
വിഷുദിനത്തില്‍ സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ പിഷാരടി
സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ നടനും സംവിധായകനുമായ രമേഷ് പിഷാരടി. വിഷു ദിനത്തിലാണ് പിഷാരടി, ആരാധകരുമായി സന്തോഷം പങ്കുവച്ചത്. തന്റ ഫേസ്ബുക്ക് പേജിലൂടെ പിഷാരടി നിര്‍മ്മാണ കമ്ബനിയുടെ ലോഗോ വിഡിയോ പങ്കുവച്ചു.

രമേഷ് പിഷാരടി എന്‍റര്‍ട്ടെയിന്‍മെന്‍റ്സ് എന്നാണ് കമ്ബനിയുടെ പേര്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം അറിയിച്ചു.

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

'വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്ബനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം.

സ്‌നേഹപൂര്‍വം, രമേഷ് പിഷാരടി.'

നടന്‍ , സംവിധായകന്‍, അവതാരകന്‍ എന്നീ നിലയില്‍ മലയാളികളുടെ പ്രിയതാരമായ രമേഷ് പിഷാരടിയുടെ പുതിയ സംരംഭത്തിന് ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒട്ടേറെപേര്‍ പിഷാരടിക്ക് ആശംസകള്‍ നേര്‍ന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക