Image

ഫോമയുടെ വിഷു ആശംസകൾ

(ഫോമാ ന്യൂസ് ടീം) Published on 14 April, 2021
ഫോമയുടെ വിഷു ആശംസകൾ
സമൃദ്ധിയുടെയും   ഐശ്യര്യത്തിന്റെയും, സ്നേഹത്തിന്റെയും, നന്മയുടെയും സന്ദേശവുമായും,  വസന്തത്തിന്റെ വരവറിയിച്ചും ,സമ്പന്നമായ വിളവെടുപ്പുമായി വീണ്ടുമൊരു വിഷു വന്നെത്തിയിരിക്കുന്നു. മഹാമാരിയുടെ കെടുതിയിലും  ബന്ധങ്ങളുടെ ഊഷ്മളത ഊട്ടിയുറപ്പിച്ചും, പരസ്പര സ്നേഹവും, സമാധാനവും, പങ്കുവെച്ചും, എല്ലാ മലയാളികൾക്കും വിഷു ആഘോഷിക്കാൻ കഴിയട്ടെ എന്ന ഫോമാ ആശംസിക്കുന്നു.

ആഘോഷങ്ങളിലും, ഒത്തുചേരലുകളിലും, ആഹ്ലാദകരമായ നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ, മഹാമാരിക്കെതിരായ പോരാട്ടത്തിൽ നാമോരുരുത്തരും പങ്കാളികളാകണമെന്നു കൂടി ഫോമാ അഭ്യർത്ഥിക്കുന്നു. 

സുരഭിലവും, വർണ്ണാഭവുമായ മേടമാസപ്പുലരിയുടെ ഐശ്വര്യം ഈ വർഷം മുഴുവൻ എല്ലാ മലയാളികളുടെ ജീവിതത്തിലുമുണ്ടാകട്ടെ എന്ന് ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു. 

ഫോമയുടെ ഈസ്റ്റർ-വിഷു-റമദാൻ ആഘോഷങ്ങൾക്കായി ഏപ്രിൽ 17 ശനിയാഴ്ച്ച വൈകുന്നേരം  8.30 നു സൂമിൽ ഒത്തുകൂടുന്നു. എല്ലാവരുടെയും സാന്നിധ്യം ഫോമ ക്ഷണിച്ചുകൊള്ളുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക