-->

Sangadana

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

Published

onതൃത്താല : ഔദ്യോഗിക നീതിന്യായ സംവിധാനങ്ങള്‍ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്പോള്‍, ഏത് ധാര്‍മ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് തൃത്താല എം എല്‍ എ വി ടി ബല്‍റാം. മറ്റ് നിവൃത്തിയില്ലാതെ രാജിവയ്ക്കേണ്ടി വന്നതിന്  എന്തിനാണിത്ര ഡെക്കറേഷനെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു 

ബന്ധുവിന് വേണ്ടി ജലീല്‍ നിയമം ലംഘിച്ച് ഇടപെട്ടു എന്ന് ലോകായുക്ത ഇപ്പോഴാണ് രേഖകളൊക്കെ പരിശോധിച്ച് കണ്ടെത്തിയത് എങ്കിലും ജലീലിനത് നേരത്തേ തന്നെ അറിയാവുന്നതായിരുന്നല്ലോയെന്നും,.ധാര്‍മ്മികത ഉണരേണ്ടിയിരുന്നത് ആ ഘട്ടത്തിലായിരുന്നില്ലേ? ജലീലിന്റെ ഇടപെടലിനെ അംഗീകരിക്കുന്ന നിലയില്‍ ഫയലില്‍ ഒപ്പുവച്ച പിണറായി വിജയനും ഇതൊക്കെ നേരത്തേ തന്നെ അറിയാവുന്ന കാര്യമാണ്. പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൂണ്ടിക്കാട്ടുന്നതും ഇതൊക്കെത്തന്നെ ആയിരുന്നുവെന്നും ബല്‍റാം പറഞ്ഞു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏത് ധാര്‍മ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങള്‍ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്പോള്‍, രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താന്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍? 

ജലീല്‍ ബന്ധുവിന് വേണ്ടി നിയമം ലംഘിച്ച് ഇടപെട്ടു എന്ന് ലോകായുക്ത ഇപ്പോഴാണ് രേഖകളൊക്കെ പരിശോധിച്ച് കണ്ടെത്തിയത് എങ്കിലും ജലീലിനത് നേരത്തേ തന്നെ അറിയാവുന്നതായിരുന്നല്ലോ. ധാര്‍മ്മികത ഉണരേണ്ടിയിരുന്നത് ആ ഘട്ടത്തിലായിരുന്നില്ലേ? ജലീലിന്റെ ഇടപെടലിനെ അംഗീകരിക്കുന്ന നിലയില്‍ ഫയലില്‍ ഒപ്പുവച്ച പിണറായി വിജയനും ഇതൊക്കെ നേരത്തേ തന്നെ അറിയാവുന്ന കാര്യമാണ്. 

പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൂണ്ടിക്കാട്ടുന്നതും ഇതാെക്കെത്തന്നെയായിരുന്നു. എന്നിട്ടും വിമര്‍ശനമുന്നയിച്ചവരോട് മുഴുവന്‍ പുച്ഛവും വെല്ലുവിളിയുമായി നടന്നിരുന്നയാളാണ് മന്ത്രി ജലീല്‍. അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു പിണറായി വിജയനും സിപിഎമ്മും. അനധികൃതമായി ബന്ധുവിനെ നിയമിച്ചതില്‍ എന്താണിത്ര തെറ്റ് എന്നായിരുന്നു മറ്റ് സിപിഎം മന്ത്രിമാരുടെ വക്കാലത്ത്. എന്നിട്ടാണിപ്പോ അവരൊക്കെ ധാര്‍മ്മികതയുടെ അവകാശവാദങ്ങളുമായി ഉളുപ്പില്ലാതെ കടന്നു വരുന്നത്.

അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന എല്‍ഡിഎഫ് മന്ത്രി എന്ന വിശേഷണമായിരിക്കും ചരിത്രത്തില്‍ കെ ടി ജലീലിന്. അദ്ദേഹത്തേപ്പോലൊരാള്‍ അതില്‍ കൂടുതലൊന്നും അര്‍ഹിക്കുന്നില്ല.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേകു ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍,ഇസഡ് ഡമാസോ കമ്പനികള്‍

സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)

ഓര്‍മ്മയിലെ നീര്‍മാതളം (ദീപ സോമന്‍)

ജനപക്ഷത്താണ് വി.ഡി.സതീശൻ (കളത്തിൽ വർഗീസ് )

സാനോസെയില്‍ വെടിവയ്പില്‍ അക്രമി അടക്കം 9 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ സിക്കുകാർ?

കെ.യു.ഡബ്ല്യൂ.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി

മൂവരും ടീച്ചർമാർ, വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി പറക്കണം (കുര്യൻ പാമ്പാടി)

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

View More