Image

കോവിഡ് ബാധിച്ച് ചെങ്ങനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

Published on 12 April, 2021
കോവിഡ് ബാധിച്ച് ചെങ്ങനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ് സിറ്റി : ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി അഭിലാഷ് ഉമ്മന്‍ തോമസാണ് ഞാറാഴ്ച്ച വൈകിട്ട്  കുവൈറ്റില്‍ നിര്യാതനായത് .കോവിഡ് ബാധിച്ച് ചില ദിവസങ്ങളായി അമീരീ ഹോസ്പിറ്റിലില്‍ ചികിത്സയിലിരിക്കെ  കടുത്ത വയറ് വേദനയെ തുടര്‍ന്ന് അടിയന്തിരമായി സി റ്റി സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടായി മരണമടയുകയായിരുന്നു.

എം ടെക് ബിരുദധാരി ആയിരുന്ന അഭിലാഷ് കുവൈറ്റില്‍ നെറ്റ്വര്‍ക്കിംഗ് എഞ്ചിനീറായി ജോലി ചെയ്തു വരുകയായിരുന്നു. കുവൈറ്റ് ഇംഗ്ലീഷ് ലാംഗ്വേജ് കോണ്‍ഗ്രിഗേഷന്‍ (ഇ. എല്‍. സി) ചര്‍ച്ച് സഭാംഗവും നാട്ടില്‍ മുളക്കുഴ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് അംഗവുമായിരുന്നു

ഭാര്യ : ബിന്ദു കോര (ദീപ്തി). മക്കള്‍ : ഡാനിയേല്‍, ഡേവിഡ്.
സംസ്‌കാരം ഇന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ സുലൈബിഖാത്ത് സെമിത്തേരിയില്‍ ഉച്ചക്ക്  നടക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക