Image

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കടകള്‍ 9 മണി വരെ, ഹോട്ടലുകളിലും കര്‍ശന നിയന്ത്രണങ്ങള്‍

Published on 12 April, 2021
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കടകള്‍ 9 മണി വരെ, ഹോട്ടലുകളിലും കര്‍ശന  നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സ്ഥിതി വഷളാവുകയാണ്. പൊതുപരിപാടികള്‍ 2 മണിക്കൂര്‍ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം. കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ രോഗികളുള്ളത്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. ബീച്ച്‌, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ബസുകളില്‍ ആളുകള്‍ നിന്ന് യാത്ര ചെയ്യാന്‍ പാടുള്ളതല്ല.

പൊതുപരിപാടികളില്‍ സദ്യപാടില്ല, പാക്കറ്റ് ഫുഡ് വേണം. ഹോട്ടലുകളില്‍ 50 ശതമാനം മാത്രം ആളുകള്‍ക്ക് പ്രവേശനം. കടകള്‍ ഇനിമുതല്‍ 9 മണി വരെ മാത്രം. പൊതുപരിപാടികളില്‍ 2 മണിക്കൂറില്‍ കൂടാന്‍ പാടില്ല. ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു തുടങ്ങിയ നിയന്ത്രണങ്ങളാണ് പുതിയതായി വന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക