Image

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

പി പി ചെറിയാന്‍ Published on 12 April, 2021
ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമ്മിറ്റിയിലേക്ക് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഷാജി എസ് .രാമപുരം(ഡാളസ്) , തോമസ് മാത്യു (ജീമോന്‍ റാന്നി - ഹൂസ്റ്റണ്‍) എന്നിവര്‍ ഉള്‍പ്പെടെ 7 പേരെ ഭദ്രാസന എപ്പിസ്‌കോപ്പ അഭിവന്ദ്യ ഡോ. ഐസക്ക്  മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ നോമിനേറ്റ് ചെയ്തു. മൂന്ന് വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി.

മീഡിയ കമ്മിറ്റിയുടെ കണ്‍വീനര്‍ ഭദ്രാസന സെക്രട്ടറി കൂടിയായ റവ. അജു ഏ ബ്രഹാം, റവ ഡെന്നിസ് ഏബ്രഹാം, ജിബിന്‍ മാത്യു, ഷാജി മത്തായി, അജു ഡാനിയേല്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍. മാധ്യമ രംഗത്തും പബ്ലിക് റിലേഷനിലും വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ്  ഭദ്രാസന എപ്പിസ്‌കോപ്പ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമ്മിറ്റിയുടെ ചുമതല ഏല്പിച്ചിരിക്കുന്നത് .

ഡാളസ് കാരോള്‍ട്ടന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നുള്ള ഷാജി രാമപുരം മൂന്ന് ദശാബ്ദത്തിലേറെയായി മാര്‍ത്തോമാ സഭ പ്രധിനിധി മണ്ഡലാംഗമാണ്.മാധ്യമ രംഗത്തും  പൊതു പ്രവര്‍ത്തന രംഗങ്ങളിലും വിവിധ സംഘടനകളുടെ ഭാരവാഹിയെന്ന നിലയിലും  മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം  തവണയാണ്  ഷാജി മീഡിയ കമ്മിറ്റിലേക്കു നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഗ്ലോബല്‍ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക കോര്‍ഡിനേറ്റര്‍ കൂടിയാണ് ഷാജി രാമപുരം.

ഹൂസ്റ്റണില്‍ നിന്നുള്ള ജീമോന്‍ റാന്നി അമേരിക്കന്‍ മലയാളി  മാധ്യമ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിനുടമയാണ് .. ട്രിനിറ്റി മാര്‍ത്തോമാ ഇടവകയില്‍ നിന്നുള്ള ഭദ്രസന അസംബ്ലി അംഗം ഉള്‍പ്പെടെ നിരവധി ഔദ്യോഗീക  ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ള ജീമോന്‍ തുടര്ച്ചയായി രണ്ടാം തവണയാണ് മീഡിയ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഈയിടെ പല ടെലിവിഷന്‍ ചാനലുകളും സംഘടിപ്പിച്ച രാഷ്ട്രീയ സാംസ്‌കാരിക ചര്‍ച്ചകളില്‍  സ്വത സിദ്ധമായ ശൈലിയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു ജനശ്രദ്ധ നേടിയിരുന്നു..

ഷാജിയും,ജിമോനും അമേരിക്കയിലെ പ്രമുഖ മാധ്യമ സംഘടനയായ   ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവപ്രവര്‍ത്തകരുമാണ്.  


പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക