-->

kazhchapadu

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

Published

on

ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് അനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു... മൃതരെ സമുദ്രം വിട്ടു കൊടുത്തു.. ഭൂമിയും പാതാളവും തങ്ങളിലുണ്ടായിരുന്നവരെ വിട്ടു കൊടുത്തു... അവര്‍ എല്ലാവരും താന്താങ്ങളുടെ പ്രവര്‍ത്തിക്കനുസരിച്ച് വിധിക്കപ്പെട്ടു....!!

സെലിൻ പുസ്തകത്താളുകൾ ഓരോന്നായി മറിച്ചു നോക്കി. മനസ്സ് എവിടെയൊക്കെയോ പതറി നടക്കുന്നു. ഉറക്കം എപ്പോഴോ കണ്ണുകളിലെത്തി...
 "വിജനമായ വഴിയിൽ വീണു കിടക്കുന്ന തന്റെ മുൻപിൽ, അവളെ മാത്രം നോക്കി നില്ക്കുന്ന ഒരു കൂറ്റൻ കാള...!  ഭയന്നു വിറച്ചു സ്വപ്നത്തിൽ നിന്നും സെലിൻ ചാടി എഴുന്നേറ്റു.

രാവിലെ പതിവിനു വിപരീതമായി നേരത്തെ തന്നെ ഹോസ്പിറ്റലിൽ എത്തി അവൾ.
 ....സാം മാത്തനെ ആംബുലൻസിൽ കയറ്റുന്നതു നോക്കി നിൽക്കുമ്പോൾ സെലിൻ വിധികളുടെ ന്യായവശങ്ങൾ ഓർത്തു ഭയപ്പെട്ടു. പുതിയ വഴിത്തിരിവിനെ കുറിച്ചുള്ള വിചാരം അവളെ അന്ധാളിപ്പിച്ചു...

സാം മാത്തൻ ഇനി എന്തു ചെയ്യും... ! അന്നത്തെ ആ ആക്സിഡന്റിനു ശേഷം , ബോധം വീണ്‌ താൻ എവിടെ ആണെന്ന് കണ്ണുകൾ പരതുമ്പോൾ ചെന്നെത്തി നിന്നത് സെലിന്റെ മുഖത്താണ്.... 
ആ നിമിഷത്തിൽ പോലും തന്റെ അവസ്ഥ മറന്ന്‌ വെറുപ്പോടെ ആണ് അയാളവളെ നോക്കിയത്...."
നിർവികാരയായി അവൾ നില്കുമ്പോൾ തന്നെയാണ് ഡോക്ടർ സമദ് പേട്ടൽ വന്നത്.

 "ക്ഷമിക്കണം , നിങ്ങളുടെ രണ്ടു കാലുകളും നഷ്ടപ്പെട്ടു പോയി... ഞങ്ങൾക്ക് ജീവൻ രക്ഷിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ " 
ഡോക്ടർ സമദിന്റെ വാക്കുകൾ കേട്ട  സാമിന്റെ രക്തമയമില്ലാത്ത മുഖം അവൾ കണ്ടു. കൂടെ വിധിയുടെ നിഴൽ വീണ കണ്ണുകളും ....!
തന്റെ ചെറുപ്രായത്തിലെ  കുറച്ചു സമയത്തിനുള്ളിൽ തന്നെ അപ്പനപ്പൂപ്പൻമാരെ പോലെ പേരും പെരുമയുമുള്ള ഒരു ഒന്നാം നിര  ബിസിനസുകാരനാവാൻ സാം മാത്തനും കഴിഞ്ഞു... 

സ്വന്തം കാര്യങ്ങൾ നടത്തുവാൻ എന്തും ചെയ്യുന്നവർ ആയിരുന്നു സാമിന്റെ മൂന്നു സഹോദരൻമാരും ആ കുടുംബത്തിലെ മറ്റുള്ളവരും.... 

കണക്കപ്പിള്ളയായി നിന്നിരുന്ന രാമു പണിക്കൻ നാടുവിട്ട് പോയൊരു കഥ നാട്ടിൽ ഇപ്പോഴും ആളുകൾ പറയാറുണ്ട്.... 

പഠിക്കാൻ മിടുക്കനും ആ കുടുംബത്തിൽ നിന്നും വേറിട്ട ഒരു സ്വഭാവത്തിനുടമയും  ആയിരുന്നു സാം... അതുകൊണ്ട് ആവണം നാട്ടിൽ നിന്നും മാറി നഗരത്തിലെ തിരക്കിൽ അയാൾ എത്തി ചേർന്നത് . നല്ല മതിപ്പാണ് ഇവിടെ അയാളെക്കുറിച്ച്....

സെലിൻ തന്റെ ചെറുപ്പകാലം ഓർത്തു... ,

പത്താം ക്ളാസ്സിലെ ആദ്യ ദിവസവും കഴിഞ്ഞു വരുമ്പോൾ ആണ് നല്ല കാറ്റും മഴയും, കുടയില്ലാതെ വന്നതു കൊണ്ട്, മഴ ശക്തമായി പെയ്യും എന്നു തോന്നി സെലിൻ റബ്ബർ തോട്ടത്തിൽ കൂടിയുള്ള എളുപ്പവഴിയേ ഓടി... 

പെട്ടെന്നാണ് അവൾ ആ കാഴ്ച കണ്ടത്..... സാമിന്റെ അച്ഛനും ചേട്ടൻമാരും കൂടി അയൽവാസിയായ തോമ്മാച്ചായനെ തല്ലിച്ചതയ്ക്കുന്നു... 
പേടിച്ചു വിറച്ചാണവൾ വീട്ടിൽ എത്തിയത്....  പിറ്റേന്ന് രാവിലെ അമ്മ പറഞ്ഞ് അറിഞ്ഞു തോമ്മാച്ചായൻ കിണറ്റിൽ വീണു മരിച്ചു പോയെന്ന്.... രണ്ടു ദിവസം ആരോടും മിണ്ടാതെ സെലിൻ പനിപിടിച്ചു കിടന്നു.

നല്ല മാർക്കോടെ പത്താം ക്ളാസ്സ് ജയിച്ച അവൾക്ക് സയൻസ് തന്നെയാണ് കോളേജിൽ കിട്ടിയത്.... അതു പറയാൻ ലിസി ചേച്ചിയുടെ വീട്ടിലോട്ട് പോകും വഴി നേരെ വരുന്ന സാമിനേയും ചേട്ടനേയും കണ്ടു... 

വഴി തടയും പേലെ നിന്നിട്ടാണ് സാമിന്റെ ചേട്ടൻ പറഞ്ഞത് ,

" സെലിനേ , കൊച്ചിനെന്തിനാ ഇപ്പൊ ഈ സെക്കന്റ് ഗ്രൂപ്പൊക്കെ... അത് ഈ സാമിന് കോടുത്തിട്ട് നീ വെല്ല ഹിസ്റ്ററീം പഠിക്കാൻ നോക്ക്... നീ വീട്ടിൽ പോയി പറ.. ബാക്കി ഞാൻ കോളജിൽ പോയി ശരിയാക്കിക്കോളാം" 

 തലയിൽ ഇടിത്തീ വീഴും പോലെ തോന്നി,

"എങ്ങനെയും നന്നായി പഠിക്ക്...  പള്ളിക്കാരു സഹായിച്ചു നിന്നെ ഡോക്ടർ ആക്കും " എന്ന് എപ്പോഴും പറയുന്ന സേവ്യർ അച്ചനെ അപ്പോൾ ഓർത്തു...
 എന്തും ചെയ്യാൻ മടിയില്ലാത്ത കൂട്ടരാണ് സാമിന്റെ വീട്ടുകാർ... 

ഒന്നും ചിന്തിച്ചില്ല , ധൈര്യം സംഭരിച്ച് സെലിൻ ഉറക്കെ വിളിച്ചു പറഞ്ഞു...
"ഇനി ഇതും പറഞ്ഞു വന്നാ തോമ്മാച്ചായനെ തല്ലി കൊന്നത് നിങ്ങളാണെന്ന് ഞാൻ എല്ലാരോടും പറയും ..."

വെല്ലാത്തൊരു ഞെട്ടലോടെ ആണ് അവർ അതു കേട്ടത്.. വിളറി വെളുത്തു നില്ക്കുന്ന സാമിന്റെ മുഖം അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു.

അതിനു ശേഷം സാം പോലും അവളെ വെറുപ്പോടെ നോക്കും എന്നല്ലാതെ , ഒന്നും പറയാൻ വന്നില്ല.

 ഓർമ്മകളിൽ നിന്നുണർന്നു സെലിൻ...
 വൈകുന്നേരം നല്ല തിരക്കുള്ള സമയമാണ് .
 മഴക്കാലം ആയതുകൊണ്ട് നിറയെ രോഗികൾ...
 സാം മാത്തനു വേണ്ടി ഒരു ഹോം നേഴ്സിനെ ഏർപ്പെടുത്തണം .
പലതും ആലോചിച്ചു കൊണ്ട്  തിരക്കിനിടയിൽ കൂടി കാറോടിച്ചു ഡോക്ടർ.സെലിൻ തോമസ്....

 

Facebook Comments

Comments

  1. KALYANI DIGHE

    2021-04-16 11:04:40

    Nice story ✌👌👌👌

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

View More