Image

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി

പി.പി.ചെറിയാൻ Published on 11 April, 2021
ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി
ഗാര്‍ലന്റ് (ഡാളസ്): ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു . ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ 1 വരെ കേരള അസോസിയേഷന്‍ കോൺഫ്രൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ച കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി .

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് വാക്‌സീനാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക് .ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചു  വിതരണം. ചെയ്തതെന്നു . അസോസിയേഷന്‍ ഭാരവാഹികളായ ദാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ പറഞ്ഞു .ഐ. വര്‍ഗീസ്  കോവിഡ്  വാക്‌സിൻ ക്ലിനിക്  കോർഡിനേറ്ററായി പ്രവർത്തിച്ചു . 

ജോർജ് ജോസഫ് വിലങ്ങോലിൽ  ടോമി നെല്ലുവേലിൽ ,ഷിജു അബ്രഹാം ,അനസ്വർ മാംമ്പിള്ളി , ദീപക് നായർ, ഹരിദാസ് തങ്കപ്പൻ, ദീപ സണ്ണി , പി ടി സെബാസ്റ്യൻ ,കെ എച്ചു ഹരിദാസ് ,രാജൻ ഐസക്,ബോബൻ കൊടുവത്തു തുടങ്ങിയവർ വളണ്ടിയര്മാരായി പ്രവർത്തിച്ചു . കേരളം അസോസിയേഷനു പാൻണ്ടമിക്കിനിടയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇങ്ങനെയൊരു വാക്‌സിൻ ക്ലിനിക് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും , സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും തുടർന്നുള്ള അസോസിയേഷൻ  പ്രവർത്തനങ്ങൾക്കു എല്ലാ വിധ സഹകരണവും അഭ്യര്ഥിക്കുന്നതായും അസോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ പറഞ്ഞു.  
ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായിഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക