-->

EMALAYALEE SPECIAL

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

Published

onകനറ ബാങ്കില്‍ മാനേജരായ യുവതി ജീവനൊടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് കാനറ ബാങ്കില്‍ മുന്‍ ജീവനക്കാരിയും ബിഇഎഫ്‌ഐ സംസ്ഥാന വനിതാ കമ്മിറ്റി മുന്‍ കണ്‍വീനറുമായ പാര്‍വതി സി.എന്‍ എഴുതുന്നു. 

പോസ്റ്റ് ഇപ്രകാരമാണ്

ഇത് നടുക്കുന്ന വാര്‍ത്തയാണ്.
മൂന്നു വ്യാഴവട്ടത്തിലേറെ ഞാന്‍ ജോലി ചെയ്ത കനറാ ബാങ്കില്‍, ഈ കേരളത്തില്‍, ബാങ്കിനകത്ത് വെച്ച്, എന്റെ മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടി ജീവിതത്തിന് പൂര്‍ണ വിരാമമിട്ട് കടന്നുപോയിരിക്കുന്നു.
കാരണങ്ങള്‍ അറിവായിട്ടില്ല. പക്ഷേ, ആ തൂങ്ങിക്കിടക്കുന്ന ഷാള്‍ എന്റെ മുന്നില്‍ നിരവധി കാരണങ്ങള്‍ നിരത്തുകയാണ്. പിടഞ്ഞു തീര്‍ന്ന ചലനങ്ങള്‍ക്കു മുമ്പ്, ആ പാവം പെണ്‍കുട്ടി കടന്നുപോയ സംഘര്‍ഷങ്ങളുടെ ചിത്രം വരച്ചിടുകയാണ്.
ബാങ്കിംഗ് മേഖല അപകട മേഖലയാകുകയാണ് എന്ന സത്യം ഇന്നോ ഇന്നലെയോ അല്ല പറഞ്ഞു തുടങ്ങിയത്. പുത്തന്‍ വാണിജ്യ തന്ത്രങ്ങള്‍ മിനയുന്ന ബാങ്കുകള്‍ അതിനകത്ത് എരിഞ്ഞു തീരുന്ന ജീവിതങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നില്ല. അവര്‍ മനുഷ്യരാണെന്ന ചിന്തയുമില്ല.
ലാഭം, ലാഭം, ആര്‍ക്കോ വേണ്ടി പിന്നെയും പിന്നെയും ലാഭം; ടാര്‍ഗററ്, ടാര്‍ഗററ്, എന്തിനുമേതിനും ടാര്‍ഗറ്റ്.
ഞാനും നിങ്ങളും പഠിച്ച, ബാങ്കിംഗ് തത്വങ്ങള്‍ കാറ്റില്‍ പറത്തി, കരാള നൃത്തം തുടരുകയാണ് ശാഖകള്‍.
നിറമുള്ള നിരവധി സ്വപ്നങ്ങളുടെ ചെപ്പു കിലുക്കിക്കൊണ്ടാണ് ഈ മേഖലയിലേക്ക്, കൊച്ചു പെണ്‍കുട്ടികള്‍ പ്രൊബേഷണറി ഓഫീസര്‍മാരായി വരുന്നത്. ഈയടുത്തകാലത്ത് പുതിയ ഓഫീസര്‍മാരായി വന്നതിലേറെയും പെണ്‍കുട്ടികളുമാണ്. നല്ല അന്തരീക്ഷം, നിറവും മണവും കുളിരും നിറഞ്ഞ ജോലി സ്ഥലം, കൈനിറയെ എന്ന് പറയാനാകില്ലെങ്കിലും മോശമല്ലാത്ത വരുമാനം, അതിലുപരി സ്ഥിരതയുള്ള ജോലി എന്ന സങ്കല്പം, ഓഫീസര്‍ മാനേജര്‍ എന്നൊക്കെയുള്ള മധ്യവര്‍ഗ, അരാഷ്ട്രീയ മസ്തിഷ്‌ക്കങ്ങളില്‍ നിറയുന്ന അധികാരമുദ്രകള്‍; പെണ്‍കുട്ടികളെ ആകര്‍ഷിക്കാനിതൊക്കെത്തന്നെ ധാരാളം !
ഇതിനകത്ത് വന്ന് പെട്ടു പോകുമ്പഴാണ് ഇത് എപ്പോള്‍ വേണമെങ്കിലും വന്യമൃഗങ്ങള്‍ ആക്രമിച്ചേക്കാവുന്ന വനപാതയാണെന്നറിയുന്നത്. അവരിലേല്‍പിക്കുന്ന അനന്തമായ ജോലി ഭാരങ്ങളില്‍ നിന്നൂരി പ്പോകാനാകാതെ കുഴഞ്ഞു പോകുകയാണ് പിന്നീടവര്‍. അതിജീവിക്കാനാകാതെ അനുദിനമവര്‍ പിടഞ്ഞു തീരുകയാണ്.
നിങ്ങളും ഞാനുമൊക്കെ പഠിച്ചിറങ്ങിയ, അതിസാധാരണമായ, നിരന്തരം സംവാദങ്ങളും ചിലപ്പോഴൊക്കെ സംഘട്ടനങ്ങളും സര്‍വ്വസാധാരണമായ, രാഷ്ട്രീയവും കലാപവും പ്രണയവും സൗഹൃദവും ചര്‍ച്ചകളും വിയോജിപ്പുകളും കലയും സംഗീതവും സാഹിത്യവുമൊക്കെ ഇഴപിരിയാനാകാതെ ചേര്‍ന്നു കിടക്കുന്ന, കാഫ്കയും കമ്മുവും ബ്രെഹ്റ്റും പാവ്ലോ  നെരൂദയും ചുള്ളിക്കാടും കടമ്മനിട്ടയും ചുവപ്പിലും കറുപ്പിലും തൂണിലും ചുമരുകളിലും നിറഞ്ഞു കിടക്കുന്ന കലാലയ ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരുമല്ല ഇവരൊന്നും. 
വളരുന്നത്, പഠിക്കുന്നത് ഒക്കെ അരാഷ്ടീയ ചുറ്റുപാടുകളില്‍; പ്രതികരിക്കാനാകാതെ പോകുന്നത് സ്വാഭാവികം!
പറ്റില്ല, കഴിയില്ല എന്ന് പറയാന്‍ കെല്പു കുറഞ്ഞവരാണവര്‍. ഒന്നോ രണ്ടോ പേര്‍ തയ്യാറായാല്‍ തന്നെ അവരൊറ്റപ്പെടുകയാണ്.
ഒരു കാര്യം പറയാതെ വയ്യ!
ചേര്‍ത്തുപിടിക്കേണ്ട, ആത്മവിശ്വാസം പകരേണ്ട , സംഘടന പോലും ഇവര്‍ക്കന്യമാവുകയാണ്.
മൃഗീയ ഭൂരിപക്ഷമുള്ള സംഘടനയില്‍ അംഗമാകുന്നു എന്നതിനപ്പുറത്ത് എന്ത് വര്‍ഗ ബോധമാണ് ഇവരില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നത്? അങ്ങനെയൊരു ശ്രമമെങ്കിലും നടക്കുന്നുണ്ടോ? ഉണ്ടെന്ന്,എനിക്ക് തോന്നിയിട്ടില്ല പക്ഷെ!
നിര്‍ത്തുകയാണ്.
പക്ഷെ ഇതങ്ങനെ ഒററപ്പെട്ട, നിസ്സാരമായ ഒരു അന്ത്യമായി കാണാന്‍ അനുവദിച്ചു കൂടാ. ഇത് ഒരു കുരുതി കൊടുക്കലാണ്. നിസ്സഹായരായ, നിശ്ശബ്ദരായ പെണ്‍കുട്ടികളെ വാറോലകളിലും സിംഹഗര്‍ജ്ജനങ്ങളിലും ഭയപ്പെടുത്തി വരുതിക്ക് നിര്‍ത്താമെന്ന ബാങ്ക് മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കണക്കു ചോദിച്ചേ മതിയാകൂ. അതിന് ആ സംഘടന തയ്യാറായേ മതിയാകൂ. 
ബാങ്കിനകത്ത്, ഉലഞ്ഞാടി നില്‍ക്കുന്ന, ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല, ആകരുത് ! 
അതൊരു ചോദ്യമാകണം; ഒന്നല്ല ഒരു നൂറ് ചോദ്യ ശരങ്ങള്‍ ഉയരണം, ഉയര്‍ത്തണം !
ധ്വംസനങ്ങളും ധാര്‍ഷ്ട്യങ്ങളും ശാസനകളും നിശ്ശബ്ദയാക്കിയ പ്രിയപ്പെട്ട മകളേ,
നിന്നെ നിര്‍ബന്ധയാക്കിയ വേര്‍പാടില്‍, കണ്ണീരോടെ അഞ്ജലികള്‍ തീര്‍ക്കട്ടെ!
പാര്‍വതി CN
(BEFI  സംസ്ഥാന വനിതാ കമ്മിറ്റി മുന്‍ കണ്‍വീനര്‍)
പാലക്കാട്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

കലയും ജീവിതവും, ഇണങ്ങാത്ത കണ്ണികൾ (ശ്രീമതി ലൈല അലക്സിന്റെ “തിരുമുഗൾ ബീഗം” നോവൽ നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ചിരിയുടെ തിരുമേനി മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത (ജോസഫ്‌ പടന്നമാക്കല്‍)

കോവിഡിനും കോൺഗ്രസ്സിനും നന്ദി! (ബാബു പാറയ്ക്കൽ)

വാത്മീകവും ബി ഡി എഫും (ജിഷ.യു.സി)

തുടർ ഭരണം എന്ന ചരിത്ര സത്യത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ (ജോസ് കാടാപുറം)

നിയമസഭയിലെ  മഞ്ഞുമാസപ്പക്ഷി (രവിമേനോൻ)

കോൺഗ്രസിന്റെ സ്ഥിതി: ഇരുട്ടുകൊണ്ട് അടക്കാനാവാത്ത ദ്വാരങ്ങൾ (ധർമ്മരാജ് മടപ്പള്ളി)

ക്യാപ്ടന്‍ തന്നെ കേരളം ഭരിക്കട്ടെ (സാം നിലമ്പള്ളില്‍)

വി കെ കൃഷ്ണമേനോന്‍; മലയാളിയായ വിശ്വപൗരൻ...(ജോയിഷ് ജോസ്)

തമിഴ്‌നാട്ടിൽ ദ്രാവിഡരാഷ്ട്രീയം കടിഞ്ഞാൺ വീണ്ടെടുക്കുന്നു

അന്നദാനം സമ്മതിദായകരെ സ്വാധീനിച്ചോ? (വീക്ഷണം:സുധീർ പണിക്കവീട്ടിൽ )

View More