Image

കൊല്ലപ്പെട്ട ദമ്പതികളുടെ മകൾക്കായി തുക സമാഹരിക്കുന്നു

Published on 10 April, 2021
കൊല്ലപ്പെട്ട ദമ്പതികളുടെ മകൾക്കായി തുക സമാഹരിക്കുന്നു
ന്യൂജഴ്സി: ന്യൂജഴ്സിയില്‍  കുത്തേറ്റു മരിച്ച ഇന്ത്യൻ    ദമ്പതികളുടെ പുത്രി നാല് വയസുകാരി വിഹയുടെ  ഭാവി സംരക്ഷണത്തിനായി ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്ന. 150,000 ഡോളർ ലക്ഷ്യമിട്ട ധനസമാഹരണത്തിനു 24  മണിക്കൂറിൽ 84000 ഡോളറിൽ പരം ലഭിച്ചു

ആര്‍ലിങ്​ടണ്‍ ബറോയിലെ അപ്പാർട്ട്മെന്റിലിലാണ് ലാർസൺ  ആൻഡ്  ടൂബ്രോയിൽ ഐടി ഉദ്യോഗസ്ഥനായ  ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി (30) എന്നിവരെ ബുധനാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബാല്‍ക്കണിയില്‍   മകള്‍ കരയുന്നതു കണ്ട്​ അയല്‍വാസികള്‍ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ്  പരിശോധനയിലാണ്​ ദമ്പതികളെ കുത്തേറ്റ്​ മരിച്ച നിലയില്‍ കണ്ടെത്തുന്നത്​.

ഒരേ കത്തി ഉപയോഗിച്ചാണ് കുത്തേറ്റായിട്ടുള്ളതെന്നു ബെർഗൺ  കൗണ്ടി പ്രോസിക്യൂട്ടർ അറിയിച്ചു. എന്നാൽ ഭാര്യയെ കുത്തിയ ശേഷം ബാലാജി സ്വയം കുത്തി മരിക്കുകയായിരുന്നോ എന്നത് സംബന്ധിച്ച മെഡിക്കൽ എക്‌സാമിനറുടെ  റിപ്പോർട്ട് കിട്ടിയാലേ ഉറപ്പിക്കാനാവു.

ഗോ ഫണ്ട് മീ വഴി സമാഹരിക്കുന്ന തുക വിഹയുടെ പേരിൽ ട്രസ്റ്റ്  ആയി നിക്ഷേപിക്കും.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക