Image

തിരഞ്ഞെടുപ്പില്‍ ജയിച്ചത് സത്യത്തില്‍ കൊറോണ തന്നെ (മോന്‍സി കൊടുമണ്‍)

Published on 10 April, 2021
തിരഞ്ഞെടുപ്പില്‍ ജയിച്ചത് സത്യത്തില്‍ കൊറോണ തന്നെ (മോന്‍സി കൊടുമണ്‍)
തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് മുന്‍പേ ഫലം വന്നു കഴിഞ്ഞിരിക്കുന്നു; ജയിച്ചത് കൊറോണ തന്നെ. അദൃശ്യനായ കൊലയാളി സ്ഥാനാര്‍ത്ഥി വിജയം കണ്ടെത്തിയിരിക്കുന്നു.

കേരളത്തില്‍ പലയിടത്തും കൊല അല്ലെങ്കില്‍ മരണം നടന്നു കഴിഞ്ഞിരിക്കുന്നു.പ്രതി കൊറോണയെന്ന ഭീകരന്‍ തന്നെ. നിരന്തരംവ്യാപിച്ചു കൊണ്ടിരുന്നമഹാമാരിയെ തടയാന്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റത് പാവംപ്രവാസിക്കായിരുന്നു . നെഞ്ചിന്റെ നെരിപ്പോടില്‍ കുത്തിക്കയറിയ പലസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് കേരളത്തില്‍. സ്വന്തമായി രണ്ടു സ്ഥലത്ത് ഇരുനില ഗൃഹമുള്ള ഒരു പ്രവാസിയെ ഒരു ഭവനത്തിലും താമസിപ്പിക്കാന്‍ഇടം നല്‍കാതെനെട്ടോട്ടം ഓടിപ്പിച്ച ഹൃദയഭേദകമായ ഒരു സംഭവം. അതോര്‍ക്കുമ്പോള്‍ഇപ്പോഴും ചങ്കു പൊട്ടും. പക്ഷെ ഇവര്‍ക്കൊക്കെ ഹൃദയം ഉണ്ടോ എന്നുചോദിച്ചാല്‍ തൊട്ടു നോക്കേണ്ടി വരും . കൊറോണയുടെപേരു പറഞ്ഞ്എത്രയോപാവങ്ങളെ പോലീസുകാര്‍ തല്ലിച്ചതച്ചു.

പ്രവാസികള്‍ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല . കേരളത്തില്‍കാതലായ ഒരു വ്യവസാായ സ്ഥാപനവും ഇന്നില്ല. കശുവണ്ടി, കയര്‍ , നെയ്ത്ത്‌വ്യവസായങ്ങള്‍ കൊടിപിടിച്ച് കാലഹരണപ്പെട്ടു കഴിഞ്ഞു. കാര്‍ഷിക മേഖലകള്‍തകര്‍ന്നടിഞ്ഞിരിക്കുന്നു. റബ്ബര്‍ കൃഷി , നെല്‍കൃഷി ഏലം,കുരുമുളക് അടയ്ക്കാ കൊക്കോ മുതലയാവ ജീര്‍ണ്ണാവസ്ഥയില്‍ തന്നെ.കോറോണ മൂലം ടൂറിസ വരുമാനം നിലശ്ചിരിക്കുന്നു. ആകെ ഉള്ളത് ചില ടെക്‌നോപാര്‍ക്കുകള്‍ മാത്രം. അവിടെയും താമസിയാതെ കൊടി ഉയരും. കാരണം കമ്പ്യൂട്ടര്‍ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെപണ്ടേയുള്ള വിലയിരുത്തല്‍.തൊഴിലാളിക്ക് തൊഴില്‍ നഷ്ടമാകും പോലുംപിന്നെ വരുമാനം എവിടെ നിന്ന് എന്‍നു ചോദിച്ചാല്‍ പ്രവാസി മക്കളുടെ പണം.201819 വര്‍ഷത്തില്‍ 242535 കോടി രുപയാണ് പ്രവാസികളുടെ നിക്ഷേപ വരുമാനം. കൊറോണക്കു ശേഷം ഇത് ഇരുപതു ശതമാനം കുറയും . പിന്നെ കേരളംപട്ടിണിയിലേക്ക് കൂപ്പുകുത്താന്‍ അധികദൂരമില്ല.

പല തരത്തില്‍ ഇത്തരംസ്ഥിരവരുമാനം നല്‍കി വരുന്ന പ്രവാസികളെയാണ് കൊറോണയുടെ പേരില്‍സ്വഭവനത്തില്‍ പോലും കയറ്റാന്‍ അനുവദിക്കാതെ നിരന്തരം നെട്ടോട്ടമോടിച്ചത്.ഇലക്ഷന്‍ അടുത്തപ്പോള്‍ എല്ലാ കൊറോണ നിയന്ത്രങ്ങളും കേരളത്തില്‍മാത്രമല്ല ഇന്ത്യ ഒട്ടാകെ കാറ്റില്‍ പറത്തി കൊറോണക്ക്വളമിട്ടുകൊടുത്തില്ലേ? ഇതെല്ലാം വീണ്ടും പ്രവാസിയുടെ ചുമലില്‍ കയറ്റി അവന്റെമുതുകൊടിക്കും . ഇലക്ഷന്‍ അടുത്തപ്പോള്‍ രാഷ്ട്രീയക്കാരുടെകണ്ണില്‍ തിമിരം ബാധിച്ചു.  മുഖത്ത് വെയ്‌ക്കേണ്ട മാസ്ക്കുകള്‍താടിക്കുവെച്ച് നേതാക്കള്‍ ജനത്തിനു മാതൃക കാട്ടിയത് സത്യത്തില്‍ഊളത്തരമെന്നു തന്നെ പറയാം .

കൊട്ടിക്കലാശം നിയമം മൂലം നിയന്തിച്ചിട്ടും നേമത്ത് മാസ്ക് വെയ്ക്കാതെമൂന്നുപാര്‍ട്ടിക്കാരും തിമിര്‍ത്താടിയപ്പോള്‍ അവിടെ ജയിച്ചത് കൊറോണതന്നെ. നേതാക്കന്മാര്‍ പോലും കൊറോണ ദുരന്തത്താല്‍ കക്ഷിഭേദമന്യെആശുപത്രിയില്‍ അഭയം പാപിച്ചു. രാഷ്ട്രീയക്കാരുടെ വാക്കുകള്‍ കേട്ട് കേരളംവീണ്ടും ഒരു ലോക്ഡൗണിലെത്തുമോയെന്നു ആശങ്കപ്പെടുന്നു. ഇലക്ഷന്‌വിജയിക്കാന്‍വേണ്ടി മാത്രം ജനങ്ങളെ ഇത്തരത്തില്‍ ബലിയാടാക്കുന്നതില്‍നാണം തോന്നുന്നു.


ഒരു കൊറോണ രോഗിക്ക് ഒരു ദിവസം നാനൂറു പേര്‍ക്ക് രോഗം പകര്‍ത്താന്‍ കഴിവ്യൂവുണ്ടെങ്കില്‍ഐശ്വരയാത്രയിലും വികസന യാത്രയിലും എത്രായിരം പേര്‍രോഗത്തിന് അടിമകളായി എന്നു നാം ണക്കെടുക്കുമ്പോള്‍ നില അതീവഗുരുതരാവസ്ഥയിലേക്ക് മറിയെന്നു കൂട്ടാം. ഇതും അവസാനം പ്രവാസിയുടെപിടലിക്കു തന്നെവെയ്ക്കും. കാരണം അവരല്ലേരണ്ടാംകെട്ടിലെ മക്കള്‍.
ഇനിയെങ്കിലും പ്രവാസികളെ ജീവിക്കാന്‍ അനുവദിക്കുക. അവരുടെ സ്വത്തുക്കള്‍വില്‍ക്കാന്‍ മാത്രം പ്രത്യേകനിയമങ്ങള്‍ വിസ നിയമങ്ങള്‍ കര്‍ക്കശം.ഒ.സി.ഐ എടുത്തിട്ടും നിയമം അടിക്കടി മാറ്റപ്പെടുന്നു. വോട്ടുചെയ്യാന്‍അവകാശമില്ല. പഴയ വിസയുണ്ടായിട്ടും പുതിയ വിസഎടുക്കാന്‍നിര്‍ബന്ധിതരാക്കുന്നു.

എന്നിട്ടും നാം നാട്ടില്‍ നിന്നുവരുന്ന രാഷ്ട്രീയക്കാരുടെ പൃഷ്ഠംതാങ്ങുന്നതു കാണുമ്പോള്‍ നാണം തോന്നാറില്ലേ. ചില പ്രവാസികള്‍ നാട്ടില്‍ഇവര്‍ക്കു വേണ്ടി പ്രചരണത്തിനു പോയിരിക്കയാണ് നല്ലതു തന്നെ . പക്ഷെനമ്മുടെ ആവശ്യങ്ങളും അവകാശങ്ങളുംനേടിയെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ഇത്തരം യാത്രകള്‍ക്ക് വെള്ളത്തില്‍ വരച്ചവരയുടേയോ വെറും കടലാസുകപ്പലുകളുടേയോ വിലപോലും കാണില്ലയെന്ന കാര്യം ബോധിപ്പിക്കട്ടെ
നിരന്തരം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന വൈറസിനെ നാം തന്നെവീണ്ടും ക്ഷണിച്ച് അതിഥിയാക്കുമ്പാള്‍ ജയംആ ഭീകരനു തന്നെയല്ലേ?വാക്‌സിന്‍ പൂര്‍ണമായ ഒരു പ്രധിവിധിയല്ലെന്നു വിദഗ്ധര്‍ ഉപദേശംനല്‍കിയിട്ടും സാമൂഹിക അകലം പാലിക്കാതെയുള്ളപാര്‍ട്ടിയോഗങ്ങള്‍ ജാഥകള്‍ഇവ നമ്മെ ഒരു കൊലക്കയറില്‍ തന്നെ വീണ്ടുംതൂക്കില്ലേയെന്ന്ആശങ്കയുണ്ടാക്കുന്നു. അമേരിക്കയിലും സ്ഥിതിമറിച്ചായിരുന്നില്ല. മുന്‍ പ്രസിസണ്ട് ട്രമ്പ് കൊറോണ എന്ന മഹാമാരിയെമാസ്ക് വെയ്ക്കാതെ കുറച്ചു കാണിച്ചതും രാഷ്ട്രീയ ലക്ഷ്യംതന്നെയായിരുന്നു. അദ്ദേഹത്തിന്റെ റാലിക്കു ആളു വേണം. വീണ്ടും അധികാരംകയ്യാളണം. അവസാനം എന്തു പറ്റി? ലോക ചരിത്രത്തിലെ ഏറ്റവും മോശമായ മുന്‍അമേരിക്കന്‍ പ്രസിഡണ്ടായി വീട്ടിലിരുന്നു ചൊറി കുത്തുകയല്ലേ?

ഇനി ഒരങ്കത്തിന് ബാല്യമുണ്ടെന്നാണ് പുള്ളി വീണ്ടും മനക്കോട്ടകെട്ടുന്നത്. പക്ഷെ ബൈഡന്‍ അദ്ദേഹത്തിനെ എന്നേക്കുമായിബൈപറയിപ്പിച്ചിരിക്കയാണ്. രാഷ്ട്രസേവനമാണ് ഒരു രാഷ്ട്രീയക്കാരന്റെലക്ഷ്യം അല്ലാതെസ്വയം പള്ള വീര്‍പ്പിക്കലല്ല . ജനങ്ങളുടെനികുതിപ്പണമെടുത്താണ് പൊതുജന താല്‍പര്യങ്ങള്‍ക്ക് പരിഹാരംകാണുന്നത്.ആരുടേയും പോക്കറ്റില്‍ നിന്നുമല്ല. ഒരു മഹാമാരി വരുമ്പോള്‍ ജനങ്ങളെരക്ഷിക്കുക ഇവരുടെ ബാദ്ധ്യതയാണ്. അതിനാണു ഇവരെയൊക്കെനാം തിരഞ്ഞെടുത്ത്‌വിടുന്നത്.

കോവിഡ് വീണ്ടും ആളിപ്പടരാന്‍ കേരളത്തിലുണ്ടായ സാഹചര്യം ചില സ്വകാര്യരാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമായിരുന്നു. ഇനിയെങ്കിലും മഹാമാരിക്കെതിരെഒരുങ്ങി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ജനങ്ങളില്‍ രാഷ്ട്രീയജ്വരവുംമതഭ്രാന്തും കുത്തിനിറച്ച് അവരുടെ ഭാവി കളയിക്കരുതേ എന്ന ഒരുഅപേക്ഷയുണ്ട് . നേതാക്കന്‍മാരും അവരുടെ മക്കളും സുഖസുഷിപ്തിയില്‍മണിമന്ദിരങ്ങളില്‍ സുഖിക്കുമ്പോള്‍ രക്തസാക്ഷിയായി പാര്‍ട്ടിക്കുവേണ്ടിമരിക്കുന്നത് അരിയാഹാരത്തിന്‌പോലും നിവര്‍ത്തിയില്ലാത്ത പാവം ഒരു പറ്റംഅമ്മമാരുടെ മക്കളാണ്. പാര്‍ട്ടി രണ്ടു ദിവസം ഒരു വിലാപയാത്രയും കുറെ ബക്കറ്റു പിരിവും നടത്തും.വീണ്ടും അവരുടെ പള്ള വീര്‍ക്കും എന്നല്ലാതെ പാവം ആ അമ്മമാര്‍ക്ക് അവരുടെമക്കളെതിരിച്ചു കിട്ടുമോ? വെട്ടിക്കൊല രാഷ്ട്രീയവും മഹാമാരിയുംകൂടിജനങ്ങളെ കാര്‍ന്നു തിന്നുമ്പോള്‍ ബോധവാന്‍മാരാകേണ്ടത് നമ്മള്‍തന്നെയാണ്. നമ്മുടെ വ്യക്തിത്വം ഒരു കൊടിക്കീഴിലും അടിയറവെയ്ക്കാതെനമ്മുടെ ഭാവി സംരക്ഷിച്ചു കൊണ്ട് നല്ല വ്യക്തികള്‍ക്കു വോട്ടുചെയ്യാം .

പറഞ്ഞിട്ടു കാര്യമില്ല പണം ഒഴുകുന്നിടത്തു മാത്രമെ ജനം ഒട്ടിനില്‍ക്കുകയുള്ളുവെന്നാണ് കേരള ഇലക്ഷന്‍ സൂചിപ്പിക്കുന്നത്.പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ബൂത്ത് ഏജന്റിനുംപെട്രോള്‍ അടിക്കാന്‍ യു.ഡി.എഫ് പണം നല്‍കുമ്പോള്‍ ഒരു ബൂത്തിന്മുപ്പതിനായിരം രൂപയാണ് ബി.ജ.പി നല്‍കുന്നത് പണം മുടക്കി ജനങ്ങളെവിലക്കെടുക്കുകയും മത വിഷം കുത്തിവെച്ചും ജനങ്ങളെ കുറുക്കു വഴികളില്‍കൂടിനടത്തുമ്പോള്‍ ജനങ്ങള്‍ കോവിഡ് എന്ന മഹാമാരി മറന്നു പോകുന്നു. പിന്നെവിജയിക്കുന്നത് ഈ അദൃശ്യനായ കൊലയാളി തന്നെ . അല്‍പം കൂടി ശ്രദ്ധനല്‍കിയാല്‍ നാം ഒരു വലിയ വിപത്തില്‍നിന്നു ംരക്ഷപെടാമെന്നു ആശിച്ചുകൊണ്ട് നിര്‍ത്തട്ടെ നന്ദി



Join WhatsApp News
Jacob Mathew 2021-04-18 17:59:33
You are right Moncy actual winner is corona and loser s are common people and beneficiaries bureaucrate and politicians like vijayan comrade . Things are bit worse in india as per my understanding it scary and devastating might be we are paying for greedy and autocracy and fascist mental problems
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക