-->

America

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

Published

on

ഈ മഴയുള്ള രാത്രിയില്‍ അക്കൂന്റെ വിരിമാറിലെ ചൂടേറ്റ്, പ്രണയം പങ്കിടുമ്പോള്‍ തങ്ങളുടെ മനസ്സില്‍ മയങ്ങിക്കിടന്നിരുന്ന ഒരായിരംമോഹങ്ങളായിരുന്നു പൂവണിഞ്ഞത്.എതിര്‍പ്പുകളും അവഗണനകളും വകവയ്ക്കാതെ അവന്റെയൊപ്പം ഈ വാടകവീട്ടിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ മനസ്സില്‍ ബന്ധങ്ങളെക്കാള്‍ കൂടുതലായി സ്‌നേഹംമാത്രമായിരുന്നു ഉണ്ടായിരുന്നത്. ജാതിയും മതവും തമ്മില്‍മല്‍സരിക്കുന്നതിനിടയില്‍ ആരും കാണാതെ പോയതും അത് തന്നെയല്ലേ. ജാനുവിന്റെചിന്തകള്‍ കാടു കയറിപ്പൊയ്‌ക്കൊണ്ടിരുന്നപ്പോഴാണു അക്ബര്‍ അവളെഇറുകെച്ചേര്‍ത്ത് പുണര്‍ന്നത്. "എന്തേ, പെണ്ണേ, നീ ആലോചിക്കണത്. അവന്‍ചോദിച്ചു. അക്കൂ, ഇതൊക്കെ സത്യമാണോ? എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ആകണില്ല. എന്റെ മൊഞ്ചത്തീ, നീ  വിശ്വസിക്കൂ.. നമ്മള്‍ ഒന്നായിക്കഴിഞ്ഞു.ഇനി ഈ ദുനിയാവില്‍ ആരു വന്നാലും നിന്നെ വിട്ട് കൊടുക്കുന്ന പ്രശ്‌നമില്ല..അവളുടെ നെറുകയില്‍ ഉമ്മ വെച്ച് അക്ബര്‍ പറഞ്ഞു.

പിറ്റേന്ന് ഉറക്കം തെളിഞ്ഞ് എണീറ്റ് പത്രം നോക്കിയ  ജാനു ഞെട്ടിപ്പോയി. തങ്ങളുടെ ചിത്രം ആണല്ലോ മുന്‍പേജില്‍. "ലൗജിഹാദിന്റെ വലയില്‍ കുടുങ്ങി നായര്‍ യുവതി".

അവള്‍ വാര്‍ത്തകളിലൂടെ കണ്ണോടിച്ചു. ജാനകി എന്ന നായര്‍ യുവതിയെ ലൗജിഹാദിന്റെവലയില്‍ കുടുക്കിയ അക്ബ്ബര്‍ എന്ന യുവാവിനെ അന്വ്വെഷണസംഘം തിരയുന്നു.ഈശ്വരാ.! അവള്‍ പത്രവുമായി അകത്തെ മുറിയിലേക്കോടി. അക്കൂ, അക്കൂ,ഒന്നെണീറ്റേ.. ദാ, ഇതു കണ്ടോ.അവള്‍ അവനെ തട്ടി വിളിച്ചു. ജാനൂട്ടി, എന്താ..അവന്‍ കണ്ണും തിരുമ്മി എണീറ്റു. ഇത് കണ്ടോ നീ.. ഇനി ഇതിന്റെ പേരില്‍എന്തൊക്കെ പുകിലാണോ നടക്കുക.. അവന്റെ കൈയിലേക്ക് പത്രം വെച്ചുകൊടുത്തിട്ട് അവള്‍ പറഞ്ഞു. അവന്‍ പത്രം വാങ്ങി വായിക്കാന്‍ തുടങ്ങി.വായിച്ച് തീര്‍ന്നതും അവന്‍ ആ പത്രം വലിച്ചൊരേറു കൊടുത്തു. ഇവന്‍മാര്‍ക്കൊന്നുംവേറെ ഒരു പണിയും ഇല്ലേ.. മനുഷ്യരെ സ്‌നേഹത്തോടെ ജീവിക്കാനുംസമ്മതിക്കില്ലല്ലൊ..  ഈ ജാതിയും മതവുമൊക്കെ മനുഷ്യരെഭ്രാന്തന്മാരാക്കിത്തീര്‍ക്കുവാണല്ലോ.. അക്ബര്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടെണീറ്റൂ.. ജാനകീ, നീ ഇതു കണ്ട് പേടിക്കണ്ട.. നീയെന്റെ പെണ്ണാ.. ഞാന്‍സ്‌നേഹിച്ച പെണ്ണു. എന്റെ ബീവി. അവളെ ചേര്‍ത്ത് പിടിച്ച് കൊണ്ട് അവന്‍പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..

കോയിപ്രം ഗ്രാമത്തിലെ പേരുകേട്ട തറവാട്ടായ മേലേത്ത് വല്‍സലറ്റീച്ചറിന്റെയും ഗോപിമാഷിന്റെയും ഏകമകളായിരുന്നു ജാനകി. വിടര്‍ന്നകണ്ണുകളും, നുണക്കുഴി കവിളും, അഴകൊത്ത ആകാരവടിവുമുള്ള സുന്ദരിയുംകലാപരമായ കഴിവുകളുമുള്ള മിടുക്കിപ്പെണ്ണു. പുരോഗമനചിന്താഗതിക്കാരായതുകൊണ്ട് തന്നെ അധ്യാപക ദമ്പതികള്‍  ആവശ്യത്തിലധികം സ്വാതന്ത്ര്യം നല്‍കിയാണുജാനകിയെ വളര്‍ത്തിയത്. അവള്‍ അവരെയും അളവില്ലാതെ സ്‌നേഹിച്ചിരുന്നു.

കോളേജ് കാലഘട്ടത്തിലെ ഒരു യൂണിവ്വേര്‍സ്സിറ്റി കലോല്‍സവത്തിലെ നാടകപരിശീലനത്തിനിടയിലാണു  അവള്‍ ചെമ്പിച്ച മുടിയും, കട്ടിമീശയുംകുസ്രുതിനിറഞ്ഞ നോട്ടവുമായി ആ ക്യാമ്പസിലേക്ക് വന്നെത്തിയ കുറുമ്പനായഅക്ബറിനെ പരിചയപ്പെടുന്നത്.കലോല്‍സവത്തില്‍ അവതരിപ്പിക്കാനുള്ള നാടകത്തിന്റെസംവിധായകന്‍ ആയിരുന്നു അക്ബര്‍.  ആ പരിശീലനം പിന്നീട് പരിചയമായുംസൗഹ്യദമായും പ്രണയമായും മാറി. തങ്ങളുടെ ചിന്തകളും ജീവിതത്തെ കുറിച്ചുള്ളകാഴ്ചപ്പാടുകളും ഒന്നു തന്നെയായിരുന്നു. അതിലുപരി ജാതിയും മതവുംബാധ്യതയാക്കാതെ എല്ലാവരെയും സഹായിക്കുന്ന മനുഷ്യസ്‌നേഹി കൂടിയായിരുന്നുഅവന്‍.

സമൂഹത്തിന്റെയും വീട്ടുകാരുടെയും എതിര്‍പ്പുകള്‍ പ്രതീക്ഷിച്ചുകൊണ്ട് തന്നെമൂന്ന് വര്‍ഷത്തോളം പ്രണയിച്ചു. ജാനകി എല്ലാക്കാര്യങ്ങളും അവളുടെവീട്ടുകാരോട് പറഞ്ഞിരുന്നു. അവരുടെ ഭാഗത്തു നിന്നും വലിയ എതിര്‍പ്പുകള്‍ഉണ്ടായില്ല. 'ജാതിയും മതവുമല്ല മനസ്സിന്റെ യോജിപ്പും പരസ്പരം വിട്ടുവീഴ്ചചെയ്യാനും തെറ്റ്കുറ്റങ്ങള്‍ അംഗീകരിക്കാനുമുള്ള  മനസ്സുംഉണ്ടാവുകയെന്നതാണു മോളേ ദാമ്പത്യത്തിന്റെ വിജയം' എന്നാണു ഇതറിഞ്ഞതിനുശേഷം അച്ഛനും അമ്മയും അവളോട് പറഞ്ഞത്.

ഇസ്ലാംമത ആചാരങ്ങളും അനുഷ്ടാനങ്ങളും പിന്തുടരുന്ന അറിയപ്പെടുന്ന മുസ്ലീംകുടുംബത്തിലെ ഇളയപുത്രനായതു കൊണ്ട് അക്ബറിന്റെ വീട്ടില്‍ കാര്യംഅവതരിപ്പിച്ചപ്പോള്‍ വലിയ ബഹളമായിരുന്നു. ഒരിക്കലും സമ്മതിക്കില്ല എന്നവാശിയില്‍ വീട്ടുകാരും, മറിച്ച് എതിര്‍പ്പിനെ ഭേദിച്ചാല്‍ ജീവിക്കാന്‍അനുവദിക്കില്ല എന്ന മതവിഭാഗത്തിന്റെ ഭീഷണിയും. പക്‌ഷെ, അവരുടെതീരുമാനത്തെ മാറ്റാതെ ഭീഷണികളെ അവഗണിച്ച് അവര്‍ ഒന്നാകാന്‍ തീരുമാനിച്ചപ്പോള്‍ജാനകിയുടെ വീട്ടുകാര്‍ മാത്രമായിരുന്നു ഏക ആശ്വാസവും പിന്തുണയും. അങ്ങനെതങ്ങള്‍ ഒന്നിച്ചപ്പോള്‍ ഇങ്ങനെയായല്ലോ ..

നിറഞ്ഞ മിഴികളുമായി നില്‍ക്കുന്ന ജാനകിയുടെ മുഖത്തേക്ക് നോക്കിയിട്ട്അക്കു പറഞ്ഞു. ജാനൂ, നീ സങ്കടപ്പെടേണ്ട, ഇത് മതങ്ങള്‍ തമ്മില്‍മല്‍സരിക്കുന്നതാണ്. ഇതിനു ഞാനോ നീയോ അല്ല തെറ്റുകാര്‍.. ഈ സമൂഹമാണു. നമ്മുടെഈ ജീവിതം കൊണ്ട് വേണം നമുക്കീ വര്‍ഗ്ഗീയതകളെ ഉന്മൂലനം ചെയ്യാന്‍.. അവന്‍ അതുംപറഞ്ഞു അവളെ ആശ്ലേഷിച്ചു.

പിന്നീട് നടന്ന ഒന്നിച്ച് ജീവിക്കാനുള്ള അവകാശത്തിനായ് നിയമപരമായനടപടിക്രമങ്ങള്‍ക്കായും തെറ്റായ വാര്‍ത്തകള്‍ നല്‍കി രണ്ട് മതങ്ങളില്‍ പെട്ടആള്‍ക്കാരെ തമ്മിലടിപ്പിക്കുന്ന മാധ്യമ സംസ്കാരത്തിനെതിരെയുമുള്ളനിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ന് ഈ അക്കുവിന്റെയും ജാനുവിന്റെയുംസ്‌നേഹത്തിനു നീതി ലഭിച്ചിരിക്കുന്നു. ജീവിതത്തിലെ സന്തോഷം നിറഞ്ഞനിമിഷങ്ങള്‍..!

അമ്മയുടെ പഴയ ഡയറിതാളുകളില്‍  എഴുതി വച്ചിരുന്ന അനുഭവകുറിപ്പ്‌വായിച്ചിട്ട്  അഞ്ചാംക്ലാസ്സുകാരിയായ മാനവി അടുക്കളയില്‍ ആയിരുന്നഅമ്മയ്ക്കരികിലേക്ക് ഓടിയെത്തി. അവിടെ അമ്മയും അച്ഛനും തിരക്കിട്ട്പാചകം ചെയ്യുകയായിരുന്നു. എന്താ, കൊസുപ്പെണ്ണു പതിവില്ലാതെഅടുക്കളേലോട്ട്? ജാനു ചോദിച്ചു.

അത്.. മാനവി പരുങ്ങി. നിന്നു പരുങ്ങാതെ പറ, പെണ്ണേ.. അക്കു സ്‌നേഹംകലര്‍ത്തി ചോദിച്ചു. അമ്മേ, അച്ഛാ എന്റെ ജാതിയെന്താ? എന്റെ മതം ഏതാ? ആഹാ..ഇത്രേ ഉള്ളോ.. അല്ലാ, എന്താ മാനു ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം? ജാനകിസ്‌നേഹത്തോടെ ചോദിച്ചു. അപ്പോള്‍ മാനവി പിറകില്‍ ഒളിപ്പിച്ച് വച്ചിരുന്ന ഡയറിഎടുത്തു കാട്ടി. ചിരിച്ചു കൊണ്ട് അക്കുവും ജാനുവുംമാനവിയ്ക്കരികിലേക്ക് മുട്ടുകുത്തിയിരുന്നിട്ട് ഒന്നിച്ച് പറഞ്ഞു.നിന്റെ മതം മനുഷ്യമതം. നിന്റെ ജാതി മനുഷ്യത്വം.. ഇരുകവിളിലേക്ക് പകര്‍ന്ന്കിട്ടിയ ഉമ്മകള്‍ വാങ്ങി മാനവി മനസ്സിലേക്ക് മനുഷ്യമതവുംമനുഷ്യത്വജാതിയുമായി മറ്റൊരു പുതിയ സമൂഹത്തിന്റെ അച്ചുവാര്‍ക്കലിന്റെപ്രതിനിധിയായ് നടന്നകന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

View More