-->

VARTHA

ടിവി കാണുന്നതിനെച്ചൊല്ലി തര്‍ക്കം, മകള്‍ അച്ഛനൊപ്പം നിന്നു; കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

Published

onബെംഗളൂരു: മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകള്‍ അച്ഛനൊപ്പം നിന്നതിന്റെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വ്യാപാര സ്ഥാപനത്തിലെ തൂപ്പുകാരിയായ സുധയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഈരണ്ണയും മൂന്ന് വയസ്സുള്ള മകള്‍ വിനുതയും മല്ലത്തഹള്ളിയിലെ വീട്ടിലാണ് താമസം. ചൊവ്വാഴ്ച ഈരണ്ണ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ടിവി കാണാനെത്തിയപ്പോള്‍ മകള്‍ ടിവി കണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈരണ്ണ റിമോട്ട് വാങ്ങിക്കുകയും വാര്‍ത്താ ചാനല്‍ കാണുകയും ചെയ്തു. സുധ ഇതിനെ എതിര്‍ത്തു. എപ്പോഴും വാര്‍ത്താചാനല്‍ കാണുന്ന ഭര്‍ത്താവിനെ ഇവര്‍ വഴക്കുപറഞ്ഞു. എന്നാല്‍ മൂന്ന് വയസ്സുകാരിയായ മകള്‍ വിനുത അച്ഛനെ അനുകൂലിച്ചാണ് സംസാരിച്ചത്. അമ്മയോട് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. ഇതാണ് സുധയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ സുധ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.  

രാവിലെ ആറ് മണിക്ക് തന്നെ ജോലിക്ക് പോകുന്നതിനാല്‍ ഈരണ്ണ ഇതൊന്നുമറിഞ്ഞില്ല. മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധ ബുധനാഴ്ച പോലീസില്‍ പരാതി നല്‍കി. കടയിലേക്ക് ഒപ്പംകൂട്ടിയ മകളെ ബില്ലടക്കുന്നതിന്റെ തിരക്കിനിടെ കാണാതായെന്നായിരുന്നു ഇവരുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് സുധയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയില്‍ സംശയം തോന്നിയത്. ഇതോടെ യുവതിയെ വീണ്ടും വിശദമായി 
ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിന്നീട് ബെംഗളൂരു ബിഡിഎ ലേഔട്ടിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പിറ്റേദിവസം രാവിലെ മൃതദേഹം ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി. 

ടിവി കാണുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പുറമേ മറ്റുചില കാര്യങ്ങളിലും സുധയ്ക്ക് മകളോട് ദേഷ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മിക്കപ്പോഴും സുധ മകളെയും കൊണ്ടുപോകുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അവിടെ നടക്കുന്ന എല്ലാസംഭവങ്ങളും മകള്‍ അച്ഛനോട് പറയുന്നതില്‍ 
സുധയ്ക്ക് ദേഷ്യമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനും കോവാക്സിന്‍ ഫലപ്രദം

സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപിച്ചതായി സംശയം

രാത്രികാല കര്‍ഫ്യൂ : കേരളത്തില്‍ ക​ര്‍​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന

ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫിന്​ തിരിച്ചടിയാകും; ​ഹൈബി ഈഡന്‍

മന്ത്രി ജി. സുധാകരന്‍ പരസ്യമായി മാപ്പ് പറയണം,അല്ലാതെ പരാതി പിന്‍വലിക്കില്ല, തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി

ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ എട്ടിടങ്ങളില്‍ നിരോധനാജ്ഞ

ഐ.സി.എസ്.ഐ ആരോഗ്യപദ്ധതിയ്ക്ക് തുടക്കമായി

പ്രൈവറ്റ് സ്‌കൂളുകളില്‍ വേനലവധിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി

നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്കിൽ ഉണ്ടായ ചോർച്ചയെത്തുടർന്ന് 22 കോവിഡ് ബാധിതർ മരിച്ചു

ജ്ഞാനപീഠം ജേതാവ് ശംഖ ഘോഷ് കോവിഡ്​ ബാധിച്ച്​ മരിച്ചു

ഇന്ത്യന്‍ കോവിഡ് വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് ഇസ്രായേല്‍

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞിക്കും കോവിഡ്

മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം

കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ അമ്പതു ശതമാനം പേര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

ലോകത്താകെ 14 കോടി കോവിഡ് ബാധിതര്‍; ഇന്ത്യയില്‍ ചൊവ്വാഴ്ച മാത്രം 2.94 ലക്ഷം രോഗികളും 2020 മരണവും

ലോക്ഡൗണ്‍ അവസാന ആയുധം; കോവിഡിനെ നേരിടാന്‍ രാജ്യം സജ്ജം - പ്രധാനമന്ത്രി

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല- ജലീല്‍

വാക്സിന്‍ വിതരണ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം സുപ്രീം കോടതി തള്ളി

തൃശൂര്‍ രാമവര്‍മപുരം പോലീസ് പരിശീലന കേന്ദ്രത്തില്‍ 52 പേര്‍ക്ക് കോവിഡ്

ലോക്ക്ഡൗണ്‍ ഉണ്ടാവില്ല; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ല - റെയില്‍വെ മന്ത്രി

കാണാതായ യുവതിയെ തേടിപ്പോയ പോലീസുകാര്‍ സഞ്ചരിച്ച വാഹനം മൈസൂരുവില്‍ അപകടത്തില്‍പ്പെട്ടു; പരിക്കേറ്റ വനിതാ പോലീസ് മരിച്ചു

ലക്ഷംപേര്‍ പങ്കെടുത്ത പൊതുയോഗത്തിനു പിന്നാലെ കെ.സി.ആറിന് കോവിഡ്

മാസ്‌ക് ധരിച്ചില്ലെങ്കില്‍ യു.പി.യില്‍ ഈടാക്കുന്നത് 10,000 രൂപ പിഴ

കോവിഡ് വ്യാപനം: ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; ഒരാഴ്ച കടുത്ത നിയന്ത്രണം

ഫെയ്സ്ബുക്കില്‍ ലൈക്കടിച്ച് തുടങ്ങിയ ബന്ധം; ഒളിച്ചോട്ടത്തിനിടെ കാമുകന്റെ ആക്രമണം, കവര്‍ച്ചയും

ഉത്തര്‍പ്രദേശ് മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു

View More