തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വര്‍ക്കല നടയറകുന്നിലെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കുന്നില്‍ പുത്തന്‍വീട്ടില്‍ അല്‍സമീറിനെയാണ് നടയറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കാറ്ററിങ് തൊഴിലാളിയായ അല്‍സമീറിന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സജീനയാണ് അല്‍സമീറിന്റെ ഭാര്യ. ഇവര്‍ ഗര്‍ഭിണിയാണ്. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല