കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ മകനെതിരായ കൊലവിളി ഡയലോഗിന് അതേ നാണയത്തിലുള്ള മറുപടിയുമായി ഉമ്മ. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്റ മമ്പാടാണ് മകനെതിരെയുള്ള കൊലവിളി ഡയലോഗിന് അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ എന്ന മറുപടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങുമെന്നും അവരുടെ പോസ്റ്റില്‍ പറയുന്നു.
സുഹ്റ മമ്പാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ
അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല