Image

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു

Published on 08 April, 2021
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു


റായ്പുര്‍ : ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു. ഈ മാസം നാലിന് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.  സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ്ങിനെ മോചിപ്പിച്ചു എന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്നത്.  
ജമ്മു സ്വദേശിയാണ് 35 വയസ്സുള്ള രാകേശ്വര്‍ സിങ്. അച്ഛനെ വിട്ടുനല്‍കണമെന്ന് ജവാന്റ അഞ്ചുവയസ്സുകാരിയായ മകള്‍ കണ്ണീരോടെ മാവോവാദികളോട് അഭ്യര്‍ഥിക്കുന്ന വീഡിയോ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക