Image

ഉമ്മന്‍ചാണ്ടിക്ക് കോവിഡ്; മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു

Published on 08 April, 2021
ഉമ്മന്‍ചാണ്ടിക്ക് കോവിഡ്; മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. 

അതേസമയം, കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചു. രാത്രി 8 മണിയോടെയാണ്  മെഡിക്കല്‍ കോളേജിലെത്തിച്ചത്. മകള്‍ വീണയും മരുമകന്‍ പി എ മുഹമ്മദ് റിയാസും ഇവിടെത്തന്നെയാണ്  ചികിത്സയിലുള്ളത്. വൈകുന്നേരത്തോടെയാണ് പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് 
നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല.  പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുക.

രോഗം ബാധിച്ച വിവരം സ്ഥിരീകരിച്ച മുഖ്യമന്ത്രിതാനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാനും അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്  പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയ്ക്ക് 
പിന്നാലെ ഭര്‍ത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗബാധ കണ്ടെത്തിയത്.ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക