Image

ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ് ഗ്രാന്‍ഡ് ഫിനലെ

Published on 08 April, 2021
ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ് ഗ്രാന്‍ഡ് ഫിനലെ
മലയാളസിനിമയ്ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോമഡി
സ്റ്റേഴ്‌സിന്റെ രണ്ടാമത് സീസണിലെ അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്ന 
കോമഡി സ്റ്റാര്‍സ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം
ചെയ്യുന്നു.

അന്തിമപോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത് റോക്ക് , ബ്ലാക്ക് ആന്‍ഡ് വൈറ്റ് , ഫോര്‍
സ്റ്റാര്‍ , ചിരിക്കുടുക്ക എന്നി ടീമുകളാണ് . വിധികര്‍ത്താക്കളായി എത്തുന്നത്
ചലച്ചിത്രതാരങ്ങളായ ജഗദീഷ് , സലിം കുമാര്‍ , ശ്വേതാ മേനോന്‍ , ലാല്‍ ,
സംവിധായകന്‍ സിദ്ദിഖ് എന്നിവരാണ് .

ഈ ഫിനാലെക്ക് താരശോഭയെകാനെത്തുന്നത് ജനപ്രിയനായകന്‍ ദിലീപാണ് .
കൂടാതെ ടിനി ടോം , നാദിര്‍ഷ , സാജു നവോദയ , ബിജുക്കുട്ടന്‍ , പാരീസ് ലക്ഷ്മി ,
ശരണ്യ ആനന്ദ് എന്നിവര്‍ വിവിധ പരിപാടികളുമായി എത്തുന്നു .

കോമഡി സ്റ്റാര്‍സ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ഏഷ്യാനെറ്റില്‍ ഏപ്രില്‍ 11
ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണി മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക