ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി തുടങ്ങിയെന്ന് നടന്‍ കൃഷ്‌ണകുമാര്‍. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. തനിക്ക് മാത്രമല്ല കുടുംബത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം തിരെഞ്ഞെടുപ്പില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും നടന്‍ പറഞ്ഞു.
മെയ് 2 തനിക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്നും കൃഷ്‌ണകുമാര്‍ കൂട്ടിചേര്‍ത്തു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല