Image

വോടെടുപ്പ് ദിവസത്തെ അയ്യപ്പനും ദേവഗണങ്ങളും പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി

Published on 08 April, 2021
വോടെടുപ്പ് ദിവസത്തെ അയ്യപ്പനും ദേവഗണങ്ങളും പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി
തിരുവനന്തപുരം:  വോടെടുപ്പ് ദിവസത്തെ അയ്യപ്പനും ദേവഗണങ്ങളും എന്ന പരാമര്‍ശത്തിന് മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി. വോടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമിഷന് പരാതി നല്‍കി. കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയാണ് ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ ടികാറാം മീണയ്ക്ക് പരാതി നല്‍കിയത്.

വോട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞ അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍കാരിന് ഒപ്പമാണെന്ന പരാമര്‍ശം ചട്ടലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. ജാതി-മത വികാരങ്ങളെ ഇളക്കിവിടുന്ന തരത്തിലുള്ള പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്, അത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ് എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം ഈ പരാമര്‍ശം ഗുരുതര ചട്ടലംഘനമാണ്. അതിനെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക