തിരുവനന്തപുരം: കവി മുരുകന്‍ കാട്ടാക്കടയ്ക്ക് എതിരെ വധ ഭീഷണിയെന്ന് പരാതി. കഴിഞ്ഞ ദിവസമാണ് ഒരാള്‍ തുടര്‍ച്ചയായി ഫോണിലൂടെ മുരുകന്‍ കാട്ടാക്കടയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
കവിതകളൊക്കെ നല്ലതാണെങ്കിലും കമ്യൂണിസത്തെ പുകഴ്ത്തി എഴുതിയ കവിതകളെ അംഗീകരിക്കാനാകില്ലെന്ന് വിളിച്ച വ്യക്തി പറഞ്ഞതെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു.
മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്നും എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുരുകന്‍ കാട്ടാക്കട പൊലീസില്‍ നല്‍കിയ ഫോണിലൂടെ നിരന്തരം അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പിക്കാണ് മുരുകന്‍ കാട്ടാക്കട പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കിയിരിക്കുന്നത്.പരാതിയില്‍ പറയുന്നു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
RAJU THOMAS
2021-04-08 17:10:53
ആ പഹയന് രണ്ടു ജന്മംകൂടെ കിട്ടിയാലും മുരുകൻ കാട്ടാക്കടയുടെപോലെ രണ്ടുവരി എഴുതാനോ ചൊല്ലാനോ ഒക്കുമോ?