-->

VARTHA

'മകള്‍ സിറിയയില്‍ എത്താതിരുന്നാല്‍ മതി'; വൈറല്‍ ഡാന്‍സര്‍മാരുടെ മതം തിരഞ്ഞ് സോഷ്യല്‍മീഡിയയില്‍ ആക്രമണം

Published

on

തൃശൂര്‍: ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനുമെതിരെ വിദ്വേഷ പ്രചരണം.

ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്.

ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞ് കൃഷ്ണരാജ് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ ആദ്യം പോസ്റ്റിടുന്നത്. 

ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും  പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

കോളേജുകള്‍ കേന്ദ്രീകരിച്ചാണ് മതംമാറ്റം കൂടുതലും നടക്കുന്നതെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണെന്നുമാണ്  പറഞ്ഞുവെക്കുന്നത്. വീണ്ടും വീണ്ടും ഇര ആകാന്‍ മാത്രം കുറേ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും ഇസ്‌ലാം മതത്തിലെ ഒരു പെണ്‍കുട്ടിയെ ഇങ്ങനെയുള്ള പരിപാടികള്‍ക്ക് കാണാത്തത് എന്തുകൊണ്ടാണെന്നുമാണ്   ചോദ്യം.
 




അതേസമയം ഇത്തരം കമന്റുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തൊരു വൃത്തികെട്ട മനസാണ് ഇത്തരം കമന്റിടുന്നവരുടേതെന്നും രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മനോഹരമായ ഒരു ഡാന്‍സ് കളിച്ചത് ആസ്വദിക്കുന്നതിന് പകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്നവരോട് എന്തുപറയാനാണെന്നാണ് ഇവര്‍ ചോദിക്കുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി

നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്കിൽ ഉണ്ടായ ചോർച്ചയെത്തുടർന്ന് 22 കോവിഡ് ബാധിതർ മരിച്ചു

ജ്ഞാനപീഠം ജേതാവ് ശംഖ ഘോഷ് കോവിഡ്​ ബാധിച്ച്​ മരിച്ചു

ഇന്ത്യന്‍ കോവിഡ് വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് ഇസ്രായേല്‍

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞിക്കും കോവിഡ്

മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം

കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ അമ്പതു ശതമാനം പേര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

ലോകത്താകെ 14 കോടി കോവിഡ് ബാധിതര്‍; ഇന്ത്യയില്‍ ചൊവ്വാഴ്ച മാത്രം 2.94 ലക്ഷം രോഗികളും 2020 മരണവും

ലോക്ഡൗണ്‍ അവസാന ആയുധം; കോവിഡിനെ നേരിടാന്‍ രാജ്യം സജ്ജം - പ്രധാനമന്ത്രി

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു

രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല- ജലീല്‍

വാക്സിന്‍ വിതരണ നയത്തില്‍ കേന്ദ്രം മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം സുപ്രീം കോടതി തള്ളി

തൃശൂര്‍ രാമവര്‍മപുരം പോലീസ് പരിശീലന കേന്ദ്രത്തില്‍ 52 പേര്‍ക്ക് കോവിഡ്

ലോക്ക്ഡൗണ്‍ ഉണ്ടാവില്ല; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ല - റെയില്‍വെ മന്ത്രി

കാണാതായ യുവതിയെ തേടിപ്പോയ പോലീസുകാര്‍ സഞ്ചരിച്ച വാഹനം മൈസൂരുവില്‍ അപകടത്തില്‍പ്പെട്ടു; പരിക്കേറ്റ വനിതാ പോലീസ് മരിച്ചു

ലക്ഷംപേര്‍ പങ്കെടുത്ത പൊതുയോഗത്തിനു പിന്നാലെ കെ.സി.ആറിന് കോവിഡ്

മാസ്‌ക് ധരിച്ചില്ലെങ്കില്‍ യു.പി.യില്‍ ഈടാക്കുന്നത് 10,000 രൂപ പിഴ

കോവിഡ് വ്യാപനം: ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; ഒരാഴ്ച കടുത്ത നിയന്ത്രണം

ഫെയ്സ്ബുക്കില്‍ ലൈക്കടിച്ച് തുടങ്ങിയ ബന്ധം; ഒളിച്ചോട്ടത്തിനിടെ കാമുകന്റെ ആക്രമണം, കവര്‍ച്ചയും

ഉത്തര്‍പ്രദേശ് മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു

കുടുംബവഴക്കിനിടെ ജ്യേഷ്ഠനെ അനുജന്‍ കൊന്ന് കുഴിച്ചിട്ടു; രഹസ്യമാക്കിയത് രണ്ടരവര്‍ഷം

മകനും മരുമകള്‍ക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു

കെ.എം ഷാജിയുടെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കുവൈറ്റിലും ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു; കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വ്യാപനം; ബ്രിട്ടണും ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കി

പത്താംക്ലാസ് പരീക്ഷാചോദ്യം വാട്‌സാപ്പില്‍ ഇട്ട ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു

കോണ്‍ഗ്രസ് പിന്തുണ സി.പി.എം വേണ്ടെന്ന് വെച്ച തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍; ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നല്‍കി

View More