Image

സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷകള്‍ ആരംഭിച്ചു

Published on 08 April, 2021
സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷകള്‍ ആരംഭിച്ചു
തിരുവനന്തപുരം: കൊവിഡിന്റെ ഭീഷണികള്‍ക്കിടയിലും സംസ്ഥാനത്ത് ഇന്ന് പത്താംക്ളാസ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ചൂടില്‍. ഉച്ചയ്‌ക്ക് ശേഷം എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ആരംഭിച്ചു. നാളെ രാവിലെ 9.40നാണ് പ്ളസ്‌ ടു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ആരംഭിച്ചത്. ഏപ്രില്‍ 12 വരെ എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്‌ക്ക് 1.40 മുതല്‍ ആരംഭിക്കും. വെള‌ളിയാഴ്‌ച 2.40നാണ് പരീക്ഷ തുടങ്ങുന്നത്. ഏപ്രില്‍ 15 മുതല്‍ റംസാന്‍ നോമ്ബ് പ്രമാണിച്ച്‌ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ 9.40 നായിരിക്കും തുടങ്ങുക.

8,68,697 കുട്ടികളാണ് എസ്.എസ്.എല്‍.സി, പ്ളസ്‌ടു പരീക്ഷകള്‍ ഇത്തവണ എഴുതുന്നത്. ഏപ്രില്‍ 29നാണ് എസ്.എസ്.എല്‍.സി അവസാന പരീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നി‌ര്‍ദ്ദേശങ്ങളോടെയാണ് ഈ വര്‍ഷവും പരീക്ഷ നടന്നത്. കുട്ടികള്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, കുടിവെള‌ളം സ്വന്തമായി കരുതണം, രോഗ ലക്ഷണമുള‌ളവര്‍ പ്രത്യേക മുറിയിലിരിക്കണം എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും ഉള്‍പ്പടെ 4,22,226 കുട്ടികളാണ് പത്താംക്ളാസ് പരീക്ഷ എഴുതുന്നത്. 2947 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നാളെ രാവിലെ 9.40ന് പ്ളസ് ടു പരീക്ഷ തുടങ്ങും. 26ന് സമാപിക്കും. വി.എച്ച്‌.എസ്.ഇ പരീക്ഷകള്‍ നാളെ തുടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക