-->

America

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published

on

രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ ഓരോരുത്തർ വന്നു തുടങ്ങുന്ന സമയമേ ആയിട്ടുള്ളു.ഇന്ന് ട്രയിൻ നേരത്തെ വന്നതു കൊണ്ട് രക്ഷപെട്ടു.അല്ലെങ്കിൽ തന്നെ ഓഫീസുകളുടെ സമയം ക്രമീകരിച്ചു വെച്ചിരിക്കുന്നത് ട്രയിനുകളുടെ വരവും പോക്കും അനുസരിച്ചാണല്ലോ?അതറിയാതെ ഓഫീസുകളിൽ എന്തെങ്കിലും അത്യാവശ്യത്തിന് വന്നു പെടുന്ന സാധാരണക്കാരൻ പെട്ടതു തന്നെ.അതിനിടയിലാണ് ശോശാമ്മ മാഡം ഓടിക്കിതച്ചെത്തിയത്.’’അയ്യോ സാറേ,സാററിഞ്ഞായിരുന്നോ സാറേ കാര്യം?’’

ഒരു സാറെ  വിളിക്ക് പകരം വെപ്രാളത്തിനിടയ്ക്ക് എത്ര സാറേന്ന് വിളിച്ചെന്ന് ശോശാമ്മയ്ക്ക് പോലും ഓർമ്മ കാണില്ല.പാവം,ശോശാമ്മയ്ക്ക് സ്ഥലം മാറ്റം വല്ലതും ആയിക്കാണണം,അതാണിത്ര വെപ്രാളം..’’അല്ല,ശോശാമ്മേ,എങ്ങോട്ടേയ്ക്കാ മാറ്റം,അടുത്തു തന്നെയാണോ?’’ഞാൻ ചോദിച്ചു തീർന്നില്ല,ശോശാമ്മയുടെ ഭാവം മാറി.’’സാറ് ആവശ്യമില്ലാത്തതൊന്നും പറയല്ലേ,അല്ലെങ്കിൽ തന്നെ സാറിന്റെ നാക്ക് കരിനാക്കാണെന്ന് ഒരഭിപ്രായമുണ്ട്.’’

‘’എന്തായാലും ഇങ്ങനെ മെഗാ സീരിയലു പോലെ വലിച്ചു നീട്ടിക്കൊണ്ടു പോകാതെ കാര്യം പറ..’’

 ‘’സാറല്ലേ,കഴിഞ്ഞ് വർഷം പറഞ്ഞത്..’’  അത് പറഞ്ഞ് ശോശാമ്മ വീണ്ടും നിർത്തി.ശോശാമ്മ്യ്ക്ക് വല്ല മെഗാസീരിയലിന്റെയും തിരക്കഥ എഴുതാൻ പോയാൽ നല്ല ഡിമാൻഡായിരിക്കുമെന്ന് ഞാനോർത്തു

’’.കഴിഞ്ഞ വർഷം എനിക്ക് മാത്രം ഡ്യൂട്ടി ഇല്ലേയെന്ന് സാറ് ചോദിച്ചതു കൊണ്ടാകണം ഇത്തവണ എനിക്ക് ഡ്യൂട്ടി വന്നിട്ടുണ്ട്.’’ ഇപ്പോൾ കരയുമെന്ന മട്ടിൽ ശോശാമ്മ പറഞ്ഞു.ഈശ്വരാ ഇതിനാായിരുന്നോ ഈ വലിച്ചു നീട്ടൽ…?

‘’.സാറു  തന്നെ ഒരു വഴി പറഞ്ഞു താ ഇതൊന്ന് ഒഴിവാക്കിക്കിട്ടാൻ..’’

പ്രതീക്ഷയോടെ ശോശാമ്മ എന്നെയൊന്ന്  നോക്കി .’’എങ്കിലും എന്റെ ശോശാമ്മേ,ഒരു ഇലക്ഷൻ ഡ്യൂട്ടി കിട്ടിയതിനാണോ ഈ പുകിലൊക്കെ? ’അല്ലാത്ത എല്ലാത്തിനും സ്ത്രീകൾക്ക് അമ്പതു ശതമാനം സംവരണം വേണമെന്ന് പറഞ്ഞാണല്ലോ നിങ്ങൾ സമരം...ശബരിമലയിൽ കേറാനും കുഴപ്പമില്ല.ഇലക്ഷൻ ഡ്യൂട്ടിയെന്ന് കേട്ടാൽ ഇല്ലാത്ത അസുഖങ്ങളില്ല..യഥാർഥത്തിൽ ഡ്യൂട്ടി ഒഴിവാക്കപ്പെട്ട സ്ത്രീകളെല്ലാം കൂടി ഞങ്ങളോട് വിവേചനം കാണിക്കരുതെന്ന് പറഞ്ഞ് സമരം നടത്തുകയല്ലേ വേണ്ടത്..’’

ഞാൻ  പറഞ്ഞതിന് മറുപടിയില്ലാത്തതു കൊണ്ടാണോ എന്തോ ശോശാമ്മ ഒന്നും മിണ്ടിയില്ല.മൗനം ശോശാമ്മയ്ക്കും ഭൂഷണം   !’’അല്ല ഞാൻ ശോശാമ്മയെ ഉദ്ദേശിച്ച്  മാത്രം പറഞ്ഞതല്ല,പൊതുവേ  പറഞ്ഞെന്നേയുള്ളൂ..’’

ശോശാമ്മയെ ഒന്നു സമാധാനിപ്പിച്ചേക്കാം എന്ന മട്ടിൽ ഞാൻ പറഞ്ഞു.അതെനിക്ക് നന്നായി മനസ്സിലായി സാറേ എന്ന മട്ടിലാവും ശോശാമ്മ എന്നെ നോക്കി ഒരു ചിരി ചിരിച്ചു.എന്റെ ഡ്യൂട്ടിയെങ്ങാനും ഒഴിവാക്കിക്കിട്ടിയില്ലെങ്കിൽ സാറിന് ഞാൻ വെച്ചിട്ടുണ്ട് എന്നാണോ അതിനർഥം?

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

View More