Image

അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു, പേളിയുടെ മഷിപുരണ്ട കൈകളില്‍ കോര്‍ത്ത് മകളുടെ കുഞ്ഞിക്കൈ

Published on 07 April, 2021
അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു, പേളിയുടെ മഷിപുരണ്ട കൈകളില്‍ കോര്‍ത്ത് മകളുടെ കുഞ്ഞിക്കൈ


നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് നടി പേളി മാണി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പിനൊപ്പമാണ് വോട്ട് ചെയ്ത കാര്യം താരം ആരാധകരുമായി പങ്കുവെച്ചത്. അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു എന്നാണ് പേളി കുറിച്ചത്. മഷിതേച്ച വിരലില്‍ മകളുടെ കുഞ്ഞ് കൈകള്‍ കോര്‍ത്തുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോളിയുടെ പോസ്റ്റ്. 

കഴിഞ്ഞ മാസമായിരുന്നു പേളിക്കും ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദിനും പെണ്‍കുഞ്ഞ് ജനിച്ചത്. മകള്‍ക്ക് ഒപ്പമുള്ള ചിത്രവും പേളി പങ്കുവെച്ചിരുന്നു. ഈ സുന്ദരനിമിഷം നിങ്ങളെല്ലാവരുമായി പങ്കുവയ്ക്കണം എന്ന് തോന്നി. ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ ചിത്രം. ഞങ്ങള്‍ രണ്ടുപേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ചിത്രം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക