-->

America

സീറോ മലബാര്‍ കത്തോലിക്ക സഭയും ആനുകാലിക സംഭവങ്ങളും - ഒരു വിലയിരുത്തല്‍

ചാക്കോ കളരിക്കല്‍

Published

on

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഏപ്രില്‍ 14, 2021 ബുധനാഴ്ച 09 PM (EST) നടക്കാന്‍ പോകുന്ന സൂം മീറ്റിംഗില്‍ ശ്രീ ആന്റ്റോ മാങ്കൂട്ടം
'സീറോ മലബാര്‍ കത്തോലിക്ക സഭയും ആനുകാലിക സംഭവങ്ങളും - ഒരു വിലയിരുത്തല്‍' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.

ശ്രീ മാങ്കൂട്ടം കോട്ടയം ജില്ലയില്‍ പാലാ (നരിയങ്ങാനത്ത്) ജനിച്ചു. വിദ്യാഭ്യാസകാലം മുതല്‍ സാമുഹ്യ, സാംസ്‌ക്കാരിക, സാഹിത്യ, സംഘടന, മതപര വിഷയങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇരുപത് വര്‍ഷത്തിലധികം മതാധ്യാപകനായിരുന്നു. മിഷന്‍ ലീഗ് സംഘടനയുടെ പ്രചാരകനും 'കുഞ്ഞു മിഷനറി' എന്ന മാസികയുടെ എഡിറ്ററുമായിരുന്നു. നാലു വര്‍ഷം പാലാ രൂപത പാസ്റ്ററന്‍ കൗണ്‍സില്‍ മെമ്പറായിന്നു. ഇന്‍ഫാം എന്ന കത്തോലിക്ക കര്‍ഷക സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകരിലൊരാളാണ്. ആ സംഘടനയുടെ ആഭിമുഖ്യത്തില്‍ കളത്തൂകടവില്‍ നടത്തിയ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ദിവസങ്ങളോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടുള്‍പ്പെടെ പല യുറോപ്യന്‍ രാജ്യങ്ങളിലും ആസ്ട്രലിയായിലും മൂന്നുവര്‍ഷത്തിലധികകാലം ജീവിച്ചിട്ടുണ്ട്. ലണ്ടന്‍ ഡയറി, ആസ്ട്രലിയന്‍ കാഴ്ചകള്‍, തമ്മില്‍ തമ്മില്‍, തുടങ്ങിയ ലേഖന പരമ്പരകളുടെ ഉടമ കൂടിയാണദ്ദേഹം. നിരവധി മലയാ ളം പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. 'സഫലം' എന്ന മാസികയുടെ അസോസിയേറ്റ് എഡിറ്ററും KCRM (പാലാ)- യുടെ ട്രഷററുയി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

ആഗോള സീറോ മലബാര്‍ കത്തോലിക്ക സഭാധികാരികള്‍ കുറെ വര്‍ഷങ്ങളായി പൊതു സമൂഹത്തിനും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിനും തെറ്റായ സന്ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കയാണ്. സഭയുടെ മേലധികാരികളുടെ പ്രവര്‍ത്തനങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്ന എല്ലാവരും ആ സത്യം തിരിച്ചറിയുന്നുണ്ട്. സഭാധികാരികളുടെ ഇടയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍, ആര്‍ഭാടവജീവിതം, ലൈംഗിക അതിക്രമങ്ങള്‍, പ്രാധമിക മനുഷ്യാവകാശങ്ങളെപ്പോലും പരിഗണിക്കാതെയുള്ള അധികാര ദുര്‍വിനയോഗം, സഭാഭരണത്തില്‍നിന്നും സഭയുടെ പൊതുവായ നയ തീരുമാനങ്ങളില്‍നിന്നും സഭാവിശ്വാസികളിലെ തൊണ്ണൂറ്റൊമ്പത് ശതമാനം വരുന്ന അല്മായരെ മാറ്റിനിര്‍ത്തുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് അതിനുപിന്നില്‍. നാം ഈ അടുത്ത നാളില്‍ കുന്നോത്തും എറണാകുളത്തും നടന്ന ആള്‍ക്കൂട്ട വിചാരണ കണ്ടതാണ്.  മദ്യപിച്ച് തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറാന്‍ ഉപദേശിക്കുന്ന വികാരിമാരെയും വികാരിജനറാളന്മാരെയും എങ്ങനെ പുച്ഛിക്കാത്തിരിക്കും. സഭാധികാരികളുടെ കൊള്ളരുതായ്മകള്‍ക്കും ദാര്‍ഷ്ട്യത്തിനെതിരായും സഭയുടെ നവീകരണത്തിനുവേണ്ടിയും പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഭാസ്‌നേഹിയാണ് ശ്രീ മാങ്കൂട്ടം. സീറോ മലബാര്‍ കത്തോലിക്ക സഭയിലെ ആനുകാലിക സംഭവങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്ന ഒരു വ്യക്തിയാണദ്ദേഹം. സ്വന്തം അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ അദ്ദേഹം ആ മീറ്റിംഗില്‍ വിലയിരുത്തുന്നതായിരിക്കും.

ആയതിനാല്‍, ഏപ്രില്‍ 14, 2021 ബുധനാഴ്ച 09 PM (EST) നടക്കാന്‍ പോകുന്ന സൂം മീറ്റിംഗില്‍ സംബന്ധിക്കാന്‍ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 

സൂം മീറ്റിംഗിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
Date and Time: April 14, 2021, 09:00 PM EST (New York Time).

മീറ്റിംഗില്‍ സംബന്ധിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: അമേരിക്കയില്‍ Daylight Saving Time March 14, 2021-ന് ആരംഭിച്ചതിനാല്‍ മറ്റു രാജ്യങ്ങളില്‍നിന്നും മീറ്റിംഗില്‍ സംബന്ധിക്കുന്നവര്‍ സമയവ്യത്യാസം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിന്‍ April 15, 2021, 6:30 AM.

To join the Zoom Meeting, use the link below:
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207

Passcode: justice

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

View More