Image

ഫോമാ ബാങ്ക്വറ്റിന്റെ ചുമതല കുര്യന്‍ വര്‍ഗീസിനും ദയാല്‍ ഏബ്രഹാമിനും

ജോയിച്ചന്‍ പുതുക്കുളം Published on 19 June, 2012
ഫോമാ ബാങ്ക്വറ്റിന്റെ ചുമതല കുര്യന്‍ വര്‍ഗീസിനും ദയാല്‍ ഏബ്രഹാമിനും
ന്യൂയോര്‍ക്ക്‌: 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്‌മയ്‌ക്ക്‌ കാര്‍ണിവല്‍ ഗ്ലോറിയ സാക്ഷ്യം വഹിക്കുമ്പോള്‍, ഏറ്റവും ചുമതലയേറിയ ദൗത്യം ഫോമാ നേതാക്കള്‍ കണക്‌ടിക്കട്ടില്‍ നിന്നുള്ള കുര്യന്‍ വര്‍ഗീസിനേയും, ബാള്‍ട്ടിമോറില്‍ നിന്നുള്ള ദയാല്‍ ഏബ്രഹാമിനേയും ഏല്‍പിച്ചു.

ഫോമാ കണ്‍വെന്‍ഷനില്‍ എത്തുന്ന എല്ലാവര്‍ക്കും 24 മണിക്കൂറും കപ്പലില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നുള്ളതുകൊണ്ട്‌ ഫോമാ ബാങ്ക്വറ്റും അവാര്‍ഡ്‌ നൈറ്റും കാര്യക്ഷമതയോടെ നിര്‍വഹിക്കേണ്ടത്‌ ഭാരിച്ച ചുമതലയാണ്‌.

കേരളാ അസോസിയേഷന്‍ ഓഫ്‌ കണക്‌ടിക്കട്ടിന്റെ ഫൗണ്ടിംഗ്‌ പ്രസിഡന്റായ കുര്യന്‍ വര്‍ഗീസ്‌ ഇപ്പോള്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗവും മുന്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റുമാണ്‌.

ബാള്‍ട്ടിമോറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കൈരളിയുടെ മുന്‍ പ്രസിഡന്റും, ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗവും കൂടിയായ ദയാല്‍ ഏബ്രഹാം ഫോമാ ബാങ്ക്വറ്റിന്‌ കുര്യന്‍ വര്‍ഗീസിന്റെ കൂടെ പ്രവര്‍ത്തിക്കുന്നു.

ന്യൂയോര്‍ക്കിലെ സാംസ്‌കാരിക സംഘടനയായ കേരളാ സെന്ററിന്റെ മുന്‍ പ്രസിഡന്റ്‌ തമ്പി തലപ്പള്ളിയും, ലോംഗ്‌ഐലന്റ്‌ കള്‍ച്ചറല്‍ അസോസിയേഷന്റെ ട്രഷററുമായ ബേബി കുര്യാക്കോസും ഉള്‍പ്പെട്ടതാണ്‌ ബാങ്ക്വറ്റ്‌ കമ്മിറ്റി. പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.fomaa.org
ഫോമാ ബാങ്ക്വറ്റിന്റെ ചുമതല കുര്യന്‍ വര്‍ഗീസിനും ദയാല്‍ ഏബ്രഹാമിനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക