അന്നത്തെ കഥയിലെ പ്രധാനി
പ്രതാപശാലിയായ ഒരു മഹാരാജാവ്.
ഒരു കൈക്കുഞ്ഞ്.
കുഞ്ഞ് തന്റേതെന്ന് അവകാശപ്പെട്ടു
രണ്ട് അമ്മമാര്‍.
രാജകിരീടം തിളങ്ങി.
തിരുമുഖത്ത് ഗംഭീര്യം വിളങ്ങി.
ഉറയില്‍ നിന്ന് വാളൂരി
മഹാരാജാവ് കല്പനയായി:
കുഞ്ഞിനെ വെട്ടിമുറിക്കാം;
ഓരോ പകുതി ഓരോ അമ്മയ്ക്കും!
പാതിയെങ്കില്‍ പാതി എന്ന് ഒരമ്മ.
കുഞ്ഞിനെ എനിക്കു വേണ്ട:
കഷണിക്കേണ്ട; ജീവനോടിരിക്കട്ടെ!
എന്ന് മറ്റേ അമ്മ.
അന്യായം തീര്‍പ്പായി!
പഴയ കഥ ഇന്നു പുനര്‍ജ്ജനിക്കുന്നു.
അമ്മയും കുഞ്ഞുമില്ല.
രംഗത്ത് ഒരു കുഞ്ഞു രാജ്യം:
ഒട്ടേറെ രാജാക്കന്മാരും.
ചെങ്കോലും കിരീടവും
ഇല്ലാത്ത രാജാക്കന്മാര്‍.
അവര്‍ക്ക് കൈകളില്‍
വര്‍ണ്ണപ്പകിട്ടുള്ള കൊടികള്‍.
മാറില്‍ കൈബോംബുകള്‍
കോര്‍ത്ത മൊഞ്ചുള്ള മാലകള്‍!
രാജ്യം തനിക്ക് മാത്രം സ്വന്തം-
ഓരോ രാജാവും അവകാശപ്പെട്ടു.
തുടര്‍ന്ന് ഏറ്റുമുട്ടലുകള്‍ ഏറെ.
ഒന്നും പരിഹാരമായില്ല.
എങ്കില്‍ ആളോഹരി!
സമവായം!
ചലമറ്റ കുഞ്ഞുരാജ്യത്തെ
കൊടികള്‍ പുതുപ്പിച്ച് കിടത്തി.
തുണ്ടു തുണ്ടാക്കയേ വേണ്ടൂ!
അന്യായം തീര്‍പ്പായി.
പ്രതാപശാലിയായ ഒരു മഹാരാജാവ്.
ഒരു കൈക്കുഞ്ഞ്.
കുഞ്ഞ് തന്റേതെന്ന് അവകാശപ്പെട്ടു
രണ്ട് അമ്മമാര്‍.
രാജകിരീടം തിളങ്ങി.
തിരുമുഖത്ത് ഗംഭീര്യം വിളങ്ങി.
ഉറയില്‍ നിന്ന് വാളൂരി
മഹാരാജാവ് കല്പനയായി:
കുഞ്ഞിനെ വെട്ടിമുറിക്കാം;
ഓരോ പകുതി ഓരോ അമ്മയ്ക്കും!
പാതിയെങ്കില്‍ പാതി എന്ന് ഒരമ്മ.
കുഞ്ഞിനെ എനിക്കു വേണ്ട:
കഷണിക്കേണ്ട; ജീവനോടിരിക്കട്ടെ!
എന്ന് മറ്റേ അമ്മ.
അന്യായം തീര്‍പ്പായി!
പഴയ കഥ ഇന്നു പുനര്‍ജ്ജനിക്കുന്നു.
അമ്മയും കുഞ്ഞുമില്ല.
രംഗത്ത് ഒരു കുഞ്ഞു രാജ്യം:
ഒട്ടേറെ രാജാക്കന്മാരും.
ചെങ്കോലും കിരീടവും
ഇല്ലാത്ത രാജാക്കന്മാര്‍.
അവര്‍ക്ക് കൈകളില്‍
വര്‍ണ്ണപ്പകിട്ടുള്ള കൊടികള്‍.
മാറില്‍ കൈബോംബുകള്‍
കോര്‍ത്ത മൊഞ്ചുള്ള മാലകള്‍!
രാജ്യം തനിക്ക് മാത്രം സ്വന്തം-
ഓരോ രാജാവും അവകാശപ്പെട്ടു.
തുടര്‍ന്ന് ഏറ്റുമുട്ടലുകള്‍ ഏറെ.
ഒന്നും പരിഹാരമായില്ല.
എങ്കില്‍ ആളോഹരി!
സമവായം!
ചലമറ്റ കുഞ്ഞുരാജ്യത്തെ
കൊടികള്‍ പുതുപ്പിച്ച് കിടത്തി.
തുണ്ടു തുണ്ടാക്കയേ വേണ്ടൂ!
അന്യായം തീര്‍പ്പായി.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല