Image

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

Published on 06 April, 2021
അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു
അലന്‍, ടെകസസ്: ടെക്‌സസിലെ അലനില്‍ ബംഗ്ലാദേശില്‍ നിന്നു വന്ന ആറംഗ കുടുംബത്തിന്റെ ദാരുണമായ അന്ത്യം സൗത്ത് ഏഷ്യന്‍ സമൂഹത്തിലാകെ ഞെട്ടലായി.
 
മുത്തശി അല്‍താഫുന്നിസ, 77, മകനും ഹോട്ടൽ മാനേജരുമായ  തൗഹിദുല്‍ ഇസ്ലാം, 54, ഭാര്യ ഐറെന്‍ ഇസ്ലാം, 56, മക്കളായ തൻവീർ തൗഹീദ്, 21, ഫര്‍ഹാന്‍ തൗഹീദ്, 19, ഫര്‍ബിന്‍ തൗഹീദ് , 19, എന്നിവരാണ് മരിച്ചത്. ഫര്‍ഹാനും ഫര്‍ബിനും ഇരട്ടകളും സഹോദരീ സഹോദരരുമാണ്.
 
സഹോദരി ന്യു യോര്‍ക്കില്‍ സ്‌കോളര്‍ഷിപ്പോടെ പഠനത്തിനു ഒരുങ്ങിയിരിക്കുകയായിരുന്നു. പഠനത്തിൽ സമർത്ഥരായിരുന്നു മൂന്നു പേരും 
 
പ്രായപൂര്‍ത്തിയയതിനാല്‍ തൻവീർ  ആയിര്‍ക്കും തോക്ക് വാങ്ങിയതെനു കരുതുന്നു.
 
 
ഫര്‍ഹാന്‍
 
തൻവീറും  ഫര്‍ഹാനും വിഷാദ രോഗികളും ആത്മഹത്യ പ്രവണതയുള്ളവരുമായിരുന്നു. ഒരു വർഷത്തിനുള്ളിൽ രോഗം മാറിയില്ലെങ്കിൽ  ആത്‍മഹത്യ ചെയ്യുമെന്ന്  ഫർഹാൻ ഇൻസ്റ്റാഗ്രാമിൽ, എഴുതിയിരുന്നു.  എന്നാല്‍ അത് മറ്റു കുടുംബാംഗങ്ങള്‍ക്ക് ദുഖം ഉണ്ടാക്കുമെന്നതിനാല്‍ അവരെ കൊന്ന് സ്വയം ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ്  അവര്‍ എഴൂതി വച്ച കത്തിലെ വിവരം.
 
കൊലപാതകങ്ങൾ എങ്ങനെ നടത്തണമെന്നും കത്തിൽ ഉണ്ടായിരുന്നു. ഫര്‍ഹന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലാണു വിവരങ്ങൾ  എഴുതിയിരുന്നത്.
 
കത്തിലെ വിവരം അനുസരിച്ച് സഹോദരിയേയും മുത്തശിയേയും വെടി വച്ചത് ഇളയവനായ ഫര്‍ഹാന്‍ ആണ്. അമ്മയേയും അച്ചനെയും വെടി വച്ചത് തൻവീറും.  അതിനു ശേഷം സഹോദരര്‍ സ്വയം  വെടി വച്ച് മരിക്കുകയായിരുന്നു.
 
സഭവം ശനിയാഴ്ച ആയിരുന്നുവെന്നു പോലീസ് കരുതുന്നു. ഞായറാഴ്ച  രാത്രിയാണു ഇവരെപറ്റി അന്വേഷിക്കാന്‍ ഒരു സുഹൃത്ത്  പോലീസിനോട് അഭ്യർത്ഥിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ പൈൻ ബ്ലഫ് ഡ്രൈവിലെ  വീട്ടിൽ എത്തിയ പോലീസ് മ്രുതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
 
വീട്ടിൽ പോലീസ് വരത്തക്ക പ്രശ്‌നങ്ങളൊന്നും മുൻപ് ഉണ്ടായിട്ടില്ല.അയൽക്കാർക്കൊക്കെ പൊതുവെ നള അഭിപ്രായമായിരുന്നു ഈ കുടുംബത്തെപ്പറ്റി. മുത്തശി സന്ദർശനത്തിനെത്തിയതാണ്. 
അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക