Image

തീർപ്പ് (കവിത: സന്ധ്യ എം)

Published on 05 April, 2021
 തീർപ്പ് (കവിത: സന്ധ്യ എം)
തക്ക നേരത്തേ തണലറിഞ്ഞു
കൊണ്ടുള്ള തീർപ്പ് തിരഞ്ഞെടുപ്പ്
ജീവിതത്തിൽ നിലവിളക്കല്ലോ
അത് കാറ്റ് തട്ടി അണയാനോ
എണ്ണ വറ്റി കരിന്തിരി കത്താനോ                               
 പാടില്ലാന്നതാണ്   വാസ്തവം

തെളിഞ്ഞു നിൽക്കണമല്ലോ
എല്ലാ നേരവും ജീവിതത്തിൽ
കടുകിടമാറതെടുക്കുന്ന തീർപ്പ്
തലവര നിശ്ചയം കൊണ്ടുവന്നിട്ടും

മനസ്സിൻ  നില നോക്കിക്കണ്ട്
അവസ്ഥയ്ക്കനിയോജ്യമായ് അംഗീകരിക്കപ്പെടുന്ന തീർപ്പുകൾ
അല്ലോ ഉലക്കിൽ എവിടെ എങ്ങനെ
നിൽക്കണം എന്ന കണക്കിടുന്നത്

വിധികൾ എന്നതൊക്കെയും
തീരുമാനങ്ങളിൽ തട്ടി വിടരുന്നതല്ലോ
തീർപ്പിലിരിക്കും വിരിയലിൻ ഭംഗി
ഒത്തതല്ലെൽ അഭംഗി തന്നെ വിടരും

ജീവിത മിടിപ്പിൻ്റെ അടിസ്ഥാനം
തന്നെയല്ലോ ആലോചനയിൽ
ഉരുതിരിയും തീർപ്പുകൾ
നിലയ്ക്ക് യുക്തമായ തീരുമാനങ്ങൾ ജീവിതത്തിൽ ഋതുഭേദങ്ങൾക്ക്
അപ്പുറമുള്ള വസന്തം വിരിയ്ക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക