Image

ഇലക്ഷൻ: അമേരിക്കൻ മലയാളിക്ക് അഭിമാനിക്കാൻ ഇനി എന്ത് വേണം?

Published on 02 April, 2021
ഇലക്ഷൻ: അമേരിക്കൻ മലയാളിക്ക് അഭിമാനിക്കാൻ ഇനി എന്ത് വേണം?
കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട് കൊടുക്കുന്നത് ആർക്കാണ്? കേരളത്തിലെ പത്രങ്ങൾക്കാണോ? എന്തായാലും ഇന്റലിജൻസ് റിപ്പോർട്ട് എന്ന പേരിൽ പ്രചരിക്കുന്ന പ്രവചനം മംഗളം പത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിൽ യു.ഡി.എഫിന് (92-102)‌ മുന്‍തൂക്കമെന്ന്‌ പറയുന്നു. 7 മന്ത്രിമാര്‍ ​പരാജയപ്പെടും. മന്ത്രി കെ.ടി. ജലീല്‍ (തവനൂര്‍), കെ. ഗണേഷ്‌ കുമാര്‍ (പത്തനാപുരം), ജോസ്‌ കെ. മാണി (പാലാ), എം. സ്വരാജ്‌ (തൃപ്പൂണിത്തുറ), നടന്‍ മുകേഷ്‌ (കൊല്ലം), പി.വി. അന്‍വര്‍ (നിലമ്പൂര്‍), ഇ. ശ്രീധരന്‍ (പാലക്കാട്‌), കുമ്മനം രാജശേഖരന്‍ (നേമം) എന്നിവർ പരാജയപ്പെടും 

ബി.ജെ.പിക്ക് രണ്ട് സീറ്റ്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും കോന്നിയിലോ മഞ്ചേശ്വരത്തോ സുരേന്ദ്രനും.  2001-ന്‌ ശേഷം യു.ഡി.എഫ്‌. നേടുന്ന വന്‍ വിജയമായിരിക്കും ഇത്തവണ സംഭവിക്കുക

ഉഗ്രൻ പ്രവചനങ്ങൾ. സംഭവിക്കട്ടെ, സംഭവിക്കാതിരിക്കട്ടെ. പക്ഷെ അതിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്.  സ്വര്‍ണകടത്ത്‌, സ്‌പ്രിങ്‌ളര്‍, ലൈഫ്‌ മിഷന്‍ ഭവന നിര്‍മ്മാണ അഴിമതി, കിഫ്‌ബി തുടങ്ങിയ  വിവാദങ്ങൾ ഉണ്ടായെങ്കിലും  ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌ ആഴക്കടല്‍ മത്സ്യബന്ധന വിഷയം.

ഇത്  തീരദേശത്തെ  ഇളക്കി മറിച്ചതായി റിപ്പോര്‍ട്ട്‌ പറയുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരേ കൊല്ലം ജില്ല അടക്കമുള്ള തീരദേശ മേഖലയില്‍ ശക്‌തമായ ജനവികാരമാണ്‌ അലയടിക്കുന്നത്‌.

ആഴക്കടൽ വിവാദം അമേരിക്കൻ  മലയാളികളുടെ സംഭാവനയാണല്ലോ. 150  ഡോളർ കൈവശമുള്ള വ്യക്തിയുടെ നേതൃത്വത്തിൽ 5000 കോടിയുടെ ആഴക്കടൽ മൽസ്യബന്ധന പദ്ധതി വിഭാവനം ചെയ്തത് അമേരിക്കൻ മലയാളികളാണ്. അത് അപ്പാടെ വിഴുങ്ങി മന്ത്രിമാരും ഐ.എ.എസ ഉദ്യോഗസ്ഥരും  കരാറുകൾ ഒപ്പിടുന്നു. നാലേക്കർ സ്ഥലം അനുവദിക്കുന്നു.

ഇപ്പോൾ പറയുന്നു ആഴക്കടലിൽ മൽസ്യബന്ധനമേ പറ്റില്ലെന്ന്. ഇത്രയും നാളും ഇതൊന്നും അറിയില്ലായിരുന്നോ? ഇതിനു പിന്നിൽ ഒരു കള്ളക്കളിയും നടന്നില്ലേ?

എന്തായാലും ഈ വിവാദത്തിന്റെ പേരിലാണ് ഇടതു മുന്നണി പരാജയപ്പെടുന്നതെങ്കിൽ അമേരിക്കൻ മലയാളികൾ അഭിമാനിക്കണ്ടെ? ഒരു തെരഞ്ഞെടുപ്പിനെ മാറ്റി മറിക്കാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. അത് നിസാരമോ? 

മറ്റു കാര്യങ്ങൾ 

ഒന്നരയാഴ്‌ച്ച മുമ്പ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യു.ഡി.എഫിന്‌ 75-84 സീറ്റുകള്‍ വരെ ലഭിക്കുമെന്ന്‌ പറയുന്നു. . ഓരോ ദിവസം കഴിയും തോറും യു.ഡി.എഫിന്റെ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു  

നേമത്ത്‌ കുമ്മനം രാജശേഖരന്‍ പരാജയപ്പെടും. ഇവിടെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കെ.മുരളീധരന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും. എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്ക്‌ മൂന്നാം സ്‌ഥാനം മാത്രം.

മെട്രോമാന്‍ ഇ. ശ്രീധരന്‍ മത്സരിക്കുന്ന പാലക്കാട്ടും ബി.ജെ.പിക്ക്‌ പ്രതീക്ഷയില്ല. യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ഷാഫി പറമ്പലിന്‌ വന്‍ വിജയം. എല്‍.ഡി.എഫിന്‌ മൂന്നാം സ്‌ഥാനം.

കഴക്കൂട്ടത്ത്‌ മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ബി.ജെ.പി സ്‌ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ വിജയിക്കും. യു.ഡി.എഫ്‌ മൂന്നാം സ്‌ഥാനത്ത്‌.

ബി.ജെ.പിക്ക്‌ സാധ്യതയുള്ള മറ്റൊരു മണ്ഡലം മഞ്ചേശ്വരം.

കൊല്ലം ജില്ല യു.ഡി.എഫ്‌ തൂത്തുവാരും. ഏഴ്‌ സീറ്റുകള്‍.

യു.ഡി.എഫ്‌ നേട്ടം കൊയ്യുന്ന ജില്ലകള്‍. തൃശൂര്‍-7, മലപ്പുറം-14, പാലക്കാട്‌ -5, ഇടുക്കി-4, കണ്ണൂര്‍-4, പത്തനംതിട്ട-3, കോട്ടയം-4, എറണാകുളം-9. ആലപ്പുഴ-4.

Join WhatsApp News
amerikkan mallu 2021-04-02 21:10:10
ഒരു പയിനായിരം ഡോളർ ഒപ്പിച്ച് തരാമെങ്കിൽ ഞാനും ഞാനുമെന്റെ ആൾക്കാരും കൂടി ഒരു സർവ്വേ ഫലം (എസ്‌ക്ലൂസീവ്) തരാം. ഇത് ബോംബാണ്. സത്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക