-->

news-updates

കായംകുളത്തു അരിതാരവം ഉയരുമോ കെട്ടടങ്ങുമോ? (പ്രവാസി കാഴ്ച-5 ജോർജ് എബ്രഹാം)

Published

on

മുൻപെങ്ങും കണ്ടിട്ടില്ലാത്ത ആവേശത്തോടെയാണ് അരിതാ ബാബുവിന്റെ സ്ഥാനാർത്ഥിത്വം കായംകുളം നിവാസികൾ ഏറ്റെടുത്തിരിക്കുന്നത് . മണ്ഡലത്തിലെ സ്ത്രീകളിൽ നിന്ന് വലിയ പിന്തുണയാണ്  അരിതയ്‌ക്ക് ലഭിച്ചിക്കുന്നത്.  കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ  ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന പരിഗണന കൂടി. യുവതീ-യുവാക്കൾ നിറഞ്ഞ ആവേശത്തോടെയാണ്  തങ്ങൾക്കിടയിൽ നിന്നൊരാൾ മത്സരക്കളത്തിൽ നിൽക്കുന്നതിനെ ഉറ്റുനോക്കുന്നത് .
 
തികച്ചും സാധാരണ പശ്ചാത്തലത്തിൽ നിന്നാണ് അരിതയുടെ വരവ്. പാലുവിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. എന്നാൽ, സാമൂഹിക പ്രവർത്തനങ്ങളും പ്രതിബദ്ധതയും ചെറിയ പ്രായത്തിൽ ജില്ലാ പഞ്ചായത്തംഗം എന്ന സ്ഥാനത്തേക്ക് അരിതയെ ഉയർത്തി. തന്റെ ചുറ്റുവട്ടത്തെ ഏതൊരാളുടെ അരികിലേക്കും സഹായഹസ്തവുമായി  ഓടിയെത്താൻ ശ്രമിക്കുന്നതുകൊണ്ടു തന്നെ ഏവർക്കും പ്രിയങ്കരിയാണ് ഈ സ്ഥാനാർഥി. ലാളിത്യം കൊണ്ടും വിനയംകൊണ്ടും 'അയലത്തെ കുട്ടിയോട്' തോന്നുന്ന സ്നേഹവായ്പ്പാണ് കായംകുളത്തുകാർക്ക് അരിതയോടുള്ളത്.
 
സിറ്റിംഗ് എംഎൽഎ കൂടിയായ എൽഡിഎഫ് സ്ഥാനാർത്ഥി യു.പ്രതിഭയുമായി മത്സരിക്കാൻ കരുത്തയാണോ ഈ പുതുമുഖം എന്ന ചോദ്യം ഉയരാം. ഇതേ മണ്ഡലത്തിൽ പ്രതിഭയുടെ രണ്ടാം അങ്കമാണ് നടക്കാൻ പോകുന്നത്. സി.കെ.സദാശിവനായിരുന്നു അതിന് മുൻപ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ഊർജ്ജസ്വലമായ വ്യക്തിത്വത്തിലൂടെ വോട്ടർമാരുടെ വിശ്വാസം പിടിച്ചുപറ്റിയ മത്സരാർത്ഥിയാണ് പ്രതിഭ. തന്റെ സാരഥ്യത്തിൽ മണ്ഡലം കൈവരിച്ച പുരോഗതിയും വികസനങ്ങളും ബോധ്യപ്പെടുത്തിക്കൊണ്ട് പുതിയ വാഗ്ദാനങ്ങൾ മുന്നോട്ടുവയ്ക്കാൻ സാധിക്കുന്നത് പ്രതിഭയ്ക്ക് മുൻ‌തൂക്കം ലഭിക്കാവുന്ന ഘടകമാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ അവർക്ക് കായംകുളത്തിന്റെ മുക്കും മൂലയും പരിചിതമാണ്. വര്‍ഷങ്ങളായി നാട്ടുകാരുമായി ഇടപഴകുന്നതുകൊണ്ട് കരുത്തുറ്റ പിൻബലം പ്രതിഭയ്ക്ക് കൈമുതലായുണ്ട്.
 
 
എന്നിരുന്നാലും, അരിതാ ബാബുവിലൂടെ മണ്ഡലത്തിൽ യുഡിഎഫ് പുതിയൊരു തരംഗത്തിന് തുടക്കം കുറിക്കുന്നത്, സീറ്റ് നിലനിർത്താനുള്ള പ്രതിഭയുടെ പ്രതീക്ഷയ്ക്ക് വെല്ലുവിളിയാകും. കായംകുളം ഒരുകാലത്തും സിപിഎമ്മിന്റെ കോട്ട ആയിരുന്നില്ല. എന്നാൽ, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റുകളിൽ 19 എണ്ണവും യുഡിഎഫ് തൂത്തുവാരിയപ്പോൾ, ആലപ്പുഴയിൽ മാത്രം ഇടതുപക്ഷ സ്ഥാനാനാർത്ഥി എ.എം. ആരിഫ് വിജയിച്ചതിൽ കായംകുളംകാരുടെ പിന്തുണ വളരെ വലുതായിരുന്നു. 
 
പുതുമുഖ  സ്ഥാനാർത്ഥികൾക്ക്  വോട്ടർമാരുമായി  പരിചയപ്പെടാൻ  അവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നത് കോൺഗ്രസ് നേരിടുന്ന വലിയൊരു പ്രതിബന്ധമാണ്. കായംകുളത്തും സ്ഥിതി വ്യത്യസ്തമല്ല.
 
അരിതാ ബാബുവിന് വിജയിക്കണമെങ്കിൽ, ചെട്ടിക്കുളങ്ങരയിലെയും ഭരണിക്കാവിലെയും വോട്ടർമാരുടെ അടുത്ത് ചെന്ന്, ശേഷിക്കുന്ന ഏതാനും ദിവസങ്ങൾ ആ പഞ്ചായത്തുകളിലെ  പ്രചാരണത്തിന് വിനിയോഗിച്ചേ രക്ഷയുള്ളൂ. 
 
പുതിയ  റിപ്പോർട്ടുകൾ അനുസരിച്ച് 43 മണ്ഡലങ്ങളിൽ  ഒരു പാർട്ടിക്കും മേൽക്കൈ അവകാശപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അത്തരത്തിൽ ഏത് ദിശയിലേക്കും കാറ്റുവീശാവുന്ന മണ്ഡലമാണ് കായംകുളവും.
 
മഹിളാ സമ്മേളനം നടക്കുമ്പോൾ, അരിതയുടെ വീട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ നടത്തിയ അക്രമം, സഖാക്കൾക്കിടയിൽ വിജയസാധ്യത മങ്ങിയതിന്റെ സൂചനയായി  കണക്കാക്കണോ അതോ മത്സരം കൂടുതൽ മുറുകുന്നതിന്റെ ലക്ഷണമാണോ എന്ന സംശയമാണുള്ളത്.
 
സ്ത്രീകൾക്ക് പ്രാധാന്യം നൽകിയ ഒത്തുചേരൽ എന്ന നിലയിൽ, നമ്മുടെ സ്വന്തം ലീല മാർട്ടിനെ  ( ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് ) ആദരസൂചകമായി സംഘാടകർ 'അരിതാരവ' ത്തിന്റെ സ്റ്റേജിലേക്ക് ക്ഷണിച്ച് ഇരുത്തി. ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് സെക്രട്ടറി ഷാമിന ഷഫീക്ക്, അനില ആന്റണി, ദൃശ്യം 2 ഫെയിം അഡ്വ. ശാന്തിദേവി എന്നിവരും പങ്കെടുത്ത പ്രമുഖരിൽ ഉൾപ്പെടുന്നു. 
 
നടൻ ജഗദീഷ് പിണറായി സർക്കാരിന്റെ നയങ്ങളെ തേച്ചൊട്ടിച്ചുകൊണ്ട് നടത്തിയ തീപ്പൊരിപ്രസംഗം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഓവർസീസ് കോൺഗ്രസ് കമ്മ്യൂണിറ്റിയിലെ സജീവ സാന്നിധ്യവും പ്രവാസികൾക്ക് സുപരിചിതനുമായ ഷാജി കറ്റാനം, അരിതയുടെ പ്രചരണത്തിൽ നെടുംതൂണായി പ്രവർത്തിക്കുന്നുണ്ട്.
see also
 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

എഴുത്തുകൂട്ടം ഒരുക്കുന്ന സർഗ്ഗാരവം (പ്രതിമാസ സാഹിത്യ സാംസ്കാരിക സംഗമം) നാളെ, ശനിയാഴ്ച

സോക്കര്‍ ടൂർണമെൻറ്, നാളെ (ജൂൺ -19) ന്യൂജേഴ്‌സി മെർസർ കൗണ്ടി പാർക്കിൽ

കോവിഡ് വൈറസിന് വ്യതിയാനം ഇനിയും വരാം; ഒരു ലക്ഷം മുന്‍നിര പോരാളികളെ അണിനിരത്തും-മോദി

പോക്സോ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചു

കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ; നമുക്ക് മരം കൊള്ള മറക്കാം: സുരേന്ദ്രന്‍

ഭാര്യയെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടാക്കിയ ഇന്ത്യൻ വ്യവസായി കുറ്റക്കാരൻ 

കോവിഡ് ; ചൈന നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

കോട്ടയത്ത് ട്രെയിനിനടിയില്‍ കിടന്ന് ഭീതി പരത്തി യുവാവ്

നന്ദിഗ്രാം: മമതയുടെ നിയമവഴിയിലും പോര് രൂക്ഷം

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 60 കോടിയുടെ മദ്യം

മുഹമ്മദ് റിയാസിന് കൈയ്യടിച്ച് ആന്റോ ജോസഫ്

ചെന്നിത്തല ഡല്‍ഹിയിലെത്തുമ്പോള്‍

മലപ്പുറം കൊല; പ്രതി കുടുങ്ങിയതിങ്ങനെ

അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

മരം മുറി കേസ്; ഇഡി സംസ്ഥാനത്തിന് കത്ത് നല്‍കി

ചിക്കാഗോയില്‍ വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ ലോട്ടറി, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

അണ്‍ലോക്ക് ; ബസില്‍ അമ്പത് പേര്‍ ; കല്ല്യാണത്തിന് ഇരുപത് പേര്‍

 സരള നാഗലയെ കണക്റ്റിക്കട്ടിലെ ഫെഡറൽ ഡിസ്ട്രിക്റ്റ്  ജഡ്ജായി ബൈഡൻ  നാമനിർദേശം ചെയ്തു

ബംഗാളിലെ കാറ്റ് ത്രിപുരയിലും ബിജെപിയ്ക്ക് ക്ഷീണമാകുന്നു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്ര ഭാരത് മാല പദ്ധതിയൂടെ ഭാഗം; സ്ഥലമേറ്റെടുക്കല്‍ വൈകിയത് പദ്ധതിക്ക് തടസ്സമായി; വി.മുരളീധരന്‍

ലതികയ്ക്ക് പിന്നാലെ ഭര്‍ത്താവ് കെ ആര്‍ സുഭാഷും എന്‍സിപിയിലേക്ക്

മുഖ്യമന്ത്രിയെ ട്രോളി അബ്ദുറബ്ബിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ് ; മോഷ്ടിച്ചതെന്ന് പരാതി

മരം മുറി ; മുഖ്യമന്ത്രിക്കെതിരെ സതീശന്‍

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി പാര്‍വ്വതി രംഗത്ത്

പന്ത്രണ്ടാം ക്ലാസ് മൂല്ല്യ നിര്‍ണ്ണയം; സിബിഎസ്ഇ, ഐസിഎസ്ഇ മാര്‍ഗ്ഗ രേഖയായി

മരംമുറി ; രാഷ്ട്രീയ നേതൃത്വത്തെ തൊടാതെ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍

പിതാവിന്റെ കട കത്തിച്ചശേഷം മകളെ വീട്ടില്‍ കയറി കുത്തിക്കൊന്നു

View More