ഡിട്രോയിറ്റ്: അമേരിക്കൻ മലയാളികളുടെ ശബ്ദവും ശക്തിയുമായാ ഫോമയുടെ അടുത്ത ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള വിനോദ് കൊണ്ടൂരിന്റെ തീരുമാനത്തെ പിന്തുണച്ചു ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ.
വിവിധ സബ് കമ്മിറ്റികളുടെയും കൂട്ടായ സംഘ ശക്തിയുടെയും പിൻബലത്തോടെ അനിയൻ ജോർജിന്റെയും ഉണ്ണികൃഷ്ണന്റെയും മികച്ച നേതൃത്വത്തിൽ അമേരിക്കൻ മലയാളികൾക്കും കേരളീയർക്കും അഭിമാനിക്കാവുന്ന ഉയരങ്ങളിലേക്ക് ഇന്ന് ഫോമാ വളർന്നു കഴിഞ്ഞിരിക്കുന്നു.
മൂന്ന് പതിറ്റാണ്ടു കൊണ്ട് മെട്രോ ഡെട്രോയിറ്റിലെ ഏറ്റവും വലിയ മലയാളി കലാ സാംസ്കാരിക കൂട്ടായ്മയായി മാറിയ ഡി.എം.എ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമ്പോളും ഫോമയുടെ പ്രവർത്തന വഴികളിലെ മുഖ്യ സഹയാത്രികരുമായിരുന്നു.
ഫോമയുടെ മുൻ ജോയിന്റ് സെക്രട്ടറി, ഡി.എം.എ. സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുള്ള വിനോദിന്റെ പരിചയവും യുവത്വത്തിന്റെ പ്രസരിപ്പും ഫോമയുടെ കൂടുതൽ ഉത്തരവാദിത്വങ്ങളിലേക്ക് സഹായകമാകുമെന്ന് ഡി .എം. എ. പ്രത്യാശിക്കുന്നു.
പ്രസിഡന്റ് നോബിൾ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി റോജൻ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഫോമാ നടത്തിവരുന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളിലും ഡെട്രോയ്റ്റിന്റെ കൂടുതൽ പങ്കാളിത്തം അഭ്യർത്ഥിച്ചുകൊണ്ടു ആർ. വി. പി .സൈജൻ കണിയൊടിക്കലും ഫോമയുടെ സ്വപ്ന പദ്ധതിയായ ഹെല്പിങ് ഹാൻഡിൽ കൂടുതൽ പങ്കാളിത്തം അഭ്യർത്ഥിച്ചു രാജേഷ് കുട്ടിയും സംസാരിച്ചു .
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല