Image

സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു

Published on 31 March, 2021
സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു
ദമ്മാം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ  ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ വേണ്ടി ജില്ലാതലത്തിലുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി, സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഇടതുമുന്നണി കമ്മിറ്റി എറണാകുളം, തിരുവനന്തപുരം  ജില്ലാ  ഓൺലൈൻ തെരെഞ്ഞെടുപ്പ്  കൺവൻഷനുകൾ സംഘടിപ്പിച്ചു.

എറണാകുളം ജില്ലാ ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവൻഷൻ

സൂമിലൂടെ ഹനീഫ മൂവാറ്റുപുഴയുടെ അദ്ധ്യക്ഷതയിൽ കൂടിയ എറണാകുളം ജില്ലാ ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവൻഷൻ  GCDA ചെയർമാനും, സിപിഐ(എം) ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ വി സലിം ഉദ്ഘാടനം ചെയ്തു. നോർക്ക ക്ഷേമനിധി ബോർഡ് അംഗം ജോർജ്ജ് വർഗ്ഗീസ്, ഐഎംസിസി ജനറൽ സെക്രട്ടറി ഹനീഫ അറബി, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ  നടത്തി.പദ്മനാഭൻ മണിക്കുട്ടൻ സ്വാഗതവും, ലത്തീഫ് നന്ദിയും പറഞ്ഞു.

തിരുവനന്തപുരം ജില്ലാ ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവൻഷൻ

ബെൻസി മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തിരുവനന്തപുരം ജില്ലാ ഓൺലൈൻതിരഞ്ഞെടുപ്പ് കൺവെൻഷൻ,  വാമനപുരം എം.എൽ.എ യും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ ഡി മുരളി ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലങ്ങളിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളായ വർക്കല എം.എൽ.എ വി.ജോയ്, നെടുമങ്ങാട് സ്ഥാനാർഥി ജി ആർ അനിൽ, ആറ്റിങ്ങൽ സ്ഥാനാർഥി ഒ.എസ്.അംബിക എന്നിവരും കൺവൻഷനെ അഭിസംബോധന ചെയ്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വിനീഷ്, സൗദിയിലെ ഇടതുപക്ഷ നേതാക്കളായ  എം.എം. നയീം, ഇ.എം കബീർ എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.റഹീം മടത്തറ സ്വാഗതവും, മധു ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.



സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക