-->

Gulf

ഇടത് തുടര്‍ഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിര്‍മ്മിതിക്ക് അനിവാര്യം : കേളി കണ്‍വെന്‍ഷന്‍

Published

onറിയാദ് : കേരളത്തില്‍ ഇതുവരെകണ്ട ഭരണങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ഭരണക്രമമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും അത് തുടരേണ്ടത് കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത നിരവധി ദുരന്തങ്ങള്‍ ഉണ്ടായിട്ടു പോലും കേരളത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു തുടക്കം കുറിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇത്രയും ദുരന്തങ്ങള്‍ നേരിട്ടിട്ടും കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് കടുത്ത അവഗണനയാണ്. ജനസംഖ്യ ആനുപാതികമായി കേരളത്തിന് കിട്ടേണ്ട കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ 2.5 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം കേരളത്തിന് നല്‍കിയത് വെറും 1.9 ശതമാനം തുക മാത്രമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനമായാലും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റുമുണ്ടായ പുരോഗതി ആയാലും ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന നേട്ടങ്ങളാണ് കൈവരിച്ചത്. എന്നാല്‍ ഇതിനെയൊക്കെ തമ്‌സ്‌കരിക്കുന്നതോ എന്തിനേയും കുറ്റപ്പെടുത്തുന്നതോ ആയ സമീപനങ്ങളാണ് കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും തുടര്‍ന്ന് പോരുന്നത്. മിക്ക മേഖലകളിലും മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത് കേന്ദ്ര ഏജന്‍സികള്‍ തന്നെ ആണെന്നത് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള തക്കതായ മറുപടിയാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാമാരിക്കാലത്തും അതിനു ശേഷവും നാട്ടില്‍ പട്ടിണി ഇല്ലാതാക്കിയത് ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രിയുമായ ടി.പി രാമകൃഷ്ണന്‍ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു. കാര്‍ഷിക, വ്യവസായിക, തൊഴില്‍, പ്രവാസി മേഖലകളിലൊക്കെ ഉണ്ടായ നേട്ടങ്ങള്‍ അദ്ദേഹം അക്കമിട്ടു പറഞ്ഞു.

പ്രവാസി കേരള കോണ്‍ഗ്രസ്സ് എം പ്രതിനിധി ഷിജോ മുളയാനിക്കല്‍ അരീക്കര, ന്യൂഏജ് ജോ.സെക്രട്ടറി വിനോദ് മഞ്ചേരി, ഐഎംസിസി ജനറല്‍ സെക്രട്ടറി റഷീദ് എടച്ചക്കി, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേളി ആക്ടിംഗ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ കണ്‍വെന്‍ഷനില്‍ നന്ദി രേഖപ്പെടുത്തി. കേളി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മിച്ച ഒരു ചെറു വീഡിയോ കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കമായി 

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

View More