Image

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

Published on 25 March, 2021
തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്
ബഹ്റൈൻ : ലാൽ കെയേഴ്‌സ് ബഹ്‌റൈൻ പ്രതിമാസം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട തൊഴിലാളികൾക്ക് , അംഗങ്ങളില്‍നിന്നും ശേഖരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തു. മൽസ്യബന്ധന തൊഴിലാളികൾകും, വർക് ഷോപ്പുകളിൽ  തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്കുമാണ്  ലാൽകെയേഴ്‌സ് സമാഹരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തത്. 
രഞ്ജിത്ത്, ലാൽകെയേഴ്‌സ് സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രെഷറർ ജസ്റ്റിൻ ഡേവിസ്, ജോ. സെക്രട്ടറി അരുൺ തൈക്കാട്ടിൽ,  ചാരിറ്റി കൺവീനർ തോമസ് ഫിലിപ് എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള മാസങ്ങളിലും ഇവർക്കുള്ള സഹായപ്രവർത്തനങ്ങൾ തുടരുമെന്ന് ലാൽകെയേഴ്‌സ്  പ്രസിഡന്റ് ഫൈസൽ എഫ്. എം, കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക